scorecardresearch

ഒരിക്കലും മായാത്ത ചിരിയ്ക്കു കാരണം നീയാണ്, എന്റെ കുട്ടി ബൊമൈ; ആഘോഷ ചിത്രങ്ങളുമായി ഖുശ്ബു

ഇളയ മകൾ അനന്ദിതയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് താരം ഷെയർ ചെയ്‌തിരിക്കുന്നത്.

ഇളയ മകൾ അനന്ദിതയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് താരം ഷെയർ ചെയ്‌തിരിക്കുന്നത്.

author-image
Entertainment Desk
New Update
Khushboo, Daughter, Birthday

തമിഴ് സിനിമാ പ്രേമികൾക്ക് മാത്രമല്ല, മലയാളികൾക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഖുശ്ബു.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇളയ മകൾ അനന്ദിതയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് ഇപ്പോൾ താരം ഷെയർ ചെയ്‌തിരിക്കുന്നത്.

Advertisment

"എന്റെ കുഞ്ഞ് ഇന്ന് ഒരു വലിയ കുട്ടിയാണ്. അവൾക്ക് 20 വയസ്സായിരിക്കുന്നു. പക്ഷെ എന്നും എന്റെ മനസ്സിൽ നീ കുഞ്ഞായിരിക്കും. ലോകത്തേയ്ക്കെത്താൻ നാല് ആഴ്ച കൂടിയിരിക്കെ വളരെ ധൃതിയിൽ ഇങ്ങേട്ടെയ്ക്കെത്തിയ ആ കൊച്ചു കുഞ്ഞ്. നീ എന്റെ മുഖത്ത് നോക്കി ചിരിച്ചതു മുതൽ ഇന്നുവരേക്കും ചിരി എന്നിൽ നിന്ന് മറഞ്ഞിട്ടില്ല. നിന്റെ പേര് പോലെ തന്നെ ഞങ്ങൾക്ക് സന്തോഷം മാത്രമാണ് നീ നൽകിയത്. അമ്മയും അപ്പയും നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീ എന്നും ഞങ്ങളുടെ കുട്ടി ബൊമ്മൈയായിരിക്കും" ഖുശ്‌ബു കുറിച്ചു.

അനന്ദിതയെ കൂടാതെ അവന്ദിക എന്നൊരു മകൾ കൂടിയുണ്ട് ഖുശ്ബു, സുന്ദർ ദമ്പതികൾക്ക്. ലണ്ടനിലെ ആക്റ്റിംഗ് സ്കൂളിൽ നിന്നും കോഴ്സ് പൂർത്തീകരിച്ചിരുന്നു അവന്ദിക. സിനിമയിലേക്കുള്ള അവന്ദികയുടെ എൻട്രിക്കായി കാത്തിരിക്കുകയാണ് ആരാധകർ. പടുത്തുയർത്താനാണ് മകൾ ആഗ്രഹിക്കുന്നതെന്നും അതിനാൽ മകളെ താനോ സുന്ദറോ എവിടെയും ശുപാർശ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ഖുശ്ബു പറഞ്ഞിരുന്നു.

Advertisment

Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. 'തോടിസി ബേവഫായി' എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ 'ലാവാരിസ്' എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രധാന നടന്മാരായ രജനീകാന്ത്, കമലഹാസൻ, സത്യരാജ്, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.

Family Khushbu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: