നടിയും ബിജെവി നേതാവുമായി ഖുശ്ബുവിന്റെ മകളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹോട്ട് ചിത്രങ്ങളാണ് അവന്തിക പങ്കുവച്ചിരിക്കുന്നത്.
80-90 കാലഘട്ടത്തിൽ തമിഴ് സിനിമയിലെ മുൻനിര നടിയായിരുന്നു ഖുശ്ബു. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും സജീവമായ അവർ അടുത്തിടെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ടു. ബിജെപി എക്സിക്യൂട്ടീവായി പാർട്ടി പ്രവർത്തകയായ ഖുശ്ബു തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ചിത്രങ്ങൾ ഷെയർ ചെയ്യാറുണ്ട്.
2000ലാണ് തമിഴ് സിനിമാ സംവിധായകൻ സുന്ദറിനെ ഖുശ്ബു വിവാഹം ചെയ്തത്. ഇവർക്ക് അവന്തിക, അനന്തിക എന്ന രണ്ടു മക്കളുമുണ്ട്. ശരീരം തടിച്ചിരിക്കുന്നതിനെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വന്ന താരങ്ങളിലൊരാളാണ് ഖുശ്ബു. താരത്തിന്റെ മകളും ഇതേ രീതിൽ പരിഹസിക്കപ്പെട്ടു. കുറച്ചു നാളുകൾക്കു മുൻപാണ് ഖുശ്ബുവും മകളും നിരന്തരമായ വ്യായാമത്തിലൂടെ ശരീരഭാരം കുറച്ചത്. ഇതിന്റെ ചിത്രങ്ങളലെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഖുശ്ബുവിന്റെ മൂത്ത മകൾ അവന്തികയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലണ്ടനിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുകയാണ് അവന്തിക. താരത്തിന്റെ മകളുടെ ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
പഠനം പൂർത്തിയാക്കിയ ശേഷം അവന്തിക സിനിമയിലേക്ക് വരുമോ എന്നാണ് ആരാധകർ ചിത്രത്തിനു താഴെ ചോദിക്കുന്നത്. നടൻ സത്യരാജിന്റെ മകൾ ദിവ്യ സത്യരാജ് ഉൾപ്പെടെയുള്ള താരങ്ങൾ ചിത്രങ്ങൾക്കു താഴെ കമന്റു ചെയ്തിട്ടുണ്ട്.