Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

കുടുക്ക് പാട്ടിനൊപ്പം ചുവടു വെച്ചു കൃഷ്ണപ്രഭയും അമ്മയും

ഇവരുടെ ഡാൻസിനെ അഭിനന്ദിച്ച് നിരവധി താരങ്ങളാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്

Actress Krishnaprabha, കൃഷ്ണ പ്രഭ,kudukku 2025, കുടുക്ക് 2025, Krishnaprabha dance school jainika, Jainika School of arts cochin, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News,ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഗാനമാണ് കുടുക്ക് സിനിമയിലെ ‘തെയ്തക തെയ്തക’ എന്ന ഗാനം. ഗാനം റീലീസ് ചെയ്തതിനു പുറകെ ഇൻസ്റ്റഗ്രാം റീലിസിൽ ഗാനത്തിന് ചുവടുവെച്ച് വീഡിയോ പങ്കുവെക്കുന്നത്. ഇപ്പോൾ നടിയും നർത്തകിയുമായ കൃഷ്ണപ്രഭയും അമ്മയും ഗാനത്തിന് ചുവടുവെച്ച് എത്തിയിരിക്കുകയാണ്.

ഇവരുടെ ഡാൻസിനെ അഭിനന്ദിച്ച് നിരവധി താരങ്ങളാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. ജോജു ജോർജ്‌ ഡാൻസ് കണ്ട് കയ്യടിച്ചപ്പോൾ. ആര്യ, ‘പിന്നല്ല’ എന്നാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. നടിയും നർത്തകിയുമായ പാരീസ് ലക്ഷ്മിയും അൻസിബ ഹസ്സനും വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. ‘അമ്മയും മോളും പൊളിച്ചു എന്നാണ് ലക്ഷ്മി കമന്റ് ചെയ്തിരിക്കുന്നത്. ‘ഊർജസ്വലയായ അമ്മയും മകളും’ എന്നാണ് അൻസിബയുടെ കമന്റ്.

ഇവർക്ക് പുറമെ അനുമോൾ, സരയൂ, മൃദുല, സ്നേഹ ശ്രീകുമാർ എന്നിവരെല്ലാം വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. അമ്മയുടെ ഡാൻസ് കൃഷ്ണപ്രഭയുടെ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. കുടുക്ക് സിനിമയിലെ നായകനായ കൃഷ്ണ ശങ്കറും കൃഷ്ണ പ്രഭയുടെ വീഡിയോ കണ്ട് കയ്യടിച്ചിട്ടുണ്ട്.

നേരത്തെ ചിത്രത്തിലെ നായിക ദുർഗാകൃഷ്ണയ്ക്ക് ഒപ്പം ഈ ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു വീഡിയോ കൃഷ്ണ ശങ്കർ പങ്കുവെച്ചിരുന്നു. “കുടുക്ക് 2025 എന്ന സിനിമയിലെ നായകനും നായികയും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും!,” എന്ന ക്യാപ്ഷനോടെയാണ് കൃഷ്ണശങ്കർ വീഡിയോ പങ്കുവച്ചത്.

Read Also: മകന്റെ ഒന്നാം പിറന്നാൾ; ചിത്രങ്ങൾ പങ്കുവെച്ച് ടൊവിനോ

‘അ​ള്ള് ​രാ​മേ​ന്ദ്ര​ൻ’ എന്ന ചിത്രത്തിന് ​ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രമാണ് കുടുക്ക് ദുർഗ കൃഷ്ണയും സ്വാസികയുമാണ് നായികമാർ. 2025ലെ കഥയാണ് ചിത്രം പറയുന്നത്. വ്യക്തികളുടെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. ഇതുവരെ കാണാത്ത മേക്കോവറിലാണ് കൃഷ്ണ ശങ്കർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. ഷൈൻ ടോം ചാക്കോയും ചിത്രത്തിലുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress krishna praba shares kudukku dance video

Next Story
എന്റെ ലോകം; കുടുംബചിത്രങ്ങൾ പങ്കു വെച്ച് രംഭ
The moderation of comments is automated and not cleared manually by malayalam.indianexpress.com