തനിക്കും കുടുംബാംഗങ്ങൾക്കും കോവിഡ് ബാധിച്ചതായി ബംഗാളി നടി കോയൽ മാലിക്. മാതാപിതാക്കളായ രഞ്ജിത് മാലിക്, ദീപ മാലിക്, ഭർത്താവ് നിസ്പാൽ സിങ് എന്നിവർക്കും രോഗമുണ്ട്. നിലവിൽ തങ്ങൾ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്ന് കോയൽ സോഷ്യൽ മീഡിയ വഴി അറിയിച്ചു.

ചലച്ചിത്ര നിർമ്മാതാവ് സത്രജിത് സെൻ, അഭിനേതാക്കളായ വിക്രം ചാറ്റർജി, ജീത് എന്നിവരുൾപ്പെടെ ബംഗാളി ചലച്ചിത്ര-ടെലിവിഷൻ മേഖലയിലെ നിരവധി പേർ കോയലിനും കുടുംബത്തിനും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.

2013ൽ വിവാഹിതരായ കോയലിനും നിസ്പാലിനും ഇക്കഴിഞ്ഞ മേയ് മാസം അഞ്ചാം തീയതിയായിരുന്നു ഒരു ആൺ കുഞ്ഞ് പിറന്നത്. ട്വിറ്ററിലൂടെയായിരുന്നു ഇരുവരും വാർത്ത പങ്കുവച്ചത്, “ഞങ്ങൾക്ക് ഒരു കുഞ്ഞ് പിറന്നു! ഞങ്ങളുടെ സന്തോഷം നിങ്ങളുമായി പങ്കിടാനും ഞങ്ങളുടെ കുഞ്ഞിനായി നിങ്ങളുടെ അനുഗ്രഹം തേടാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ”

കോയലിന്റെ കുടുംബത്തിൽ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് കുഞ്ഞിപ്പോൾ.

Read in English: Bengali actor Koel Mallick tests positive for coronavirus

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook