സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടുന്ന താരങ്ങളിലൊരാളാണ് ഒരുപോലെ തമിഴർക്കും മലയാളികൾക്കും പ്രിയങ്കരിയായ ഖുശ്ബു. ലോക്ക്ഡൗൺ കാലത്തും ഏറെ സജീവമായിരുന്നു ഖുശ്ബുവിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ. എന്നാൽ ഇപ്പോഴിതാ, സോഷ്യൽ മീഡിയയോട് കുറച്ചു നാളത്തേക്ക് വിട പറയുകയാണ് താരം.
കണ്ണിന്റെ ശസ്ത്രക്രിയയെ തുടർന്നാണ് താരം സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കുന്നത്. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഉടനെ തന്നെ തിരിച്ചുവരുമെന്നും എല്ലാവരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും സുരക്ഷിതരായി ഇരിക്കണമെന്നും ഖുശ്ബു ട്വീറ്റിൽ പറയുന്നു.
Hi friends, will be inactive for a while as I had to go under a knife for my eye this morning.. promise to be back soon. Take care, wear a mask if heading out and maintain a distance. pic.twitter.com/K7d5plvsym
— KhushbuSundar (@khushsundar) August 19, 2020
ലോക്ക്ഡൗൺ കാലത്ത് ചെറിയ ചെറിയ വിശേഷങ്ങൾ വരെ ആരാധകരുമായി പങ്കിടാൻ ഖുശ്ബു സമയം കണ്ടെത്തിയിരുന്നു. തന്റെ ബ്യൂട്ടി ടിപ്പുകൾ പരിചയപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
Read more: നിങ്ങൾക്ക് വലിയൊരു ഹൃദയമുണ്ട്, ഒരു മാതൃകയാണ് നിങ്ങൾ; സുമലതയെ പ്രകീർത്തിച്ച് ഖുശ്ബു
അടുത്തിടെ അമ്മയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിരുന്നു. “ലോക്ക്ഡൗൺ കാലം ബന്ധങ്ങളിലെ അടുപ്പം വർദ്ധിപ്പിക്കുന്നു. വീട്ടുജോലികൾ ചെയ്ത് ക്ഷീണിച്ചിരിക്കുമ്പോൾ, അമ്മയുടെ വിരലുകൾ മാജിക്ക് കാണിക്കുമ്പോൾ,” എന്ന ക്യാപ്ഷനോടെയാണ് തലയിൽ ഓയിൽ മസാജ് ചെയ്തു തരുന്ന അമ്മയുടെ ചിത്രം ഖുശ്ബു പങ്കുവച്ചത്.
1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു. തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.
സംവിധായകനും നടനുമായ സുന്ദറാണ് ഖുശ്ബുവിന്റെ ജീവിതപങ്കാളി. വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്.
Read more: സുന്ദർ, നീയെന്നോട് പുഞ്ചിരിക്കുമ്പോൾ ഞാനിപ്പോഴും തരളിതയാകാറുണ്ട്: ഖുശ്ബു
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook