തെന്നിന്ത്യയുടെ പ്രിയതാരം ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദറിന്റെയും 21-ാം വിവാഹവാർഷിക ദിനമാണിന്ന്. അതിനോട് അനുബന്ധിച്ച് ഖുശ്ബു പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “രാജാവ് അവന്റെ രാജ്ഞിയോടൊപ്പം. വീട്ടിലുള്ള മുതിർന്നവരുടെ അനുഗ്രഹത്തോടെ ആഘോഷങ്ങൾക്ക് തുടക്കമിടുന്നതാണ് മികച്ച വഴി. അനുഗ്രഹം തരാൻ മറ്റാരാണ് മികച്ചതായുള്ളത്, ഇത്ര നല്ല മനുഷ്യനെ വളർത്തിയെടുത്ത ആളല്ലാതെ,” സുന്ദറിനും സുന്ദറിന്റെ അമ്മയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ഖുശ്ബു കുറിച്ചു.

തമിഴ് സിനിമാ പ്രേമികൾക്ക് മാത്രമല്ല, മലയാളികൾക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഖുശ്ബു. മലയാളത്തിൽ വന്നപ്പോഴെല്ലാം ഖുശ്ബു അഭിനയിച്ചിട്ടുള്ളത് നമ്മുടെ സൂപ്പർസ്റ്റാറുകൾക്കൊപ്പമാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരോടൊപ്പം നിരവധി വേഷങ്ങൾ ചെയ്തു. സിനിമയിൽ സജീവമല്ലെങ്കിലും രാഷ്ട്രീയത്തിൽ സജീവമാണ് ഖുശ്ബു. അടുത്തിടെ ഖുശ്ബു കോൺഗ്രസിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം അവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

My all in all..life would be meaningless without you.

A post shared by Khush (@khushsundar) on

സുന്ദറുമായുള്ള ആത്മബന്ധത്തെ കുറിച്ച് മുൻപും ഖുശ്ബു സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്. “25 വർഷം മുൻപ് ഈ ദിവസമാണ് നിങ്ങൾ എന്നോട് വിവാഹാഭ്യർഥന നടത്തിയത്. നമ്മുടെ കുഞ്ഞുങ്ങൾ ആരെപ്പോലെ ആയിരിക്കണം എന്നറിയാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. 25 വർഷങ്ങൾക്കു ശേഷവും ഒന്നും മാറിയിട്ടില്ല. ഞാൻ ഇപ്പോഴും അതുപോലെ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ​ എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എനിക്കിപ്പോഴും നാണം വരാറുണ്ട്. നിങ്ങൾ എന്നെ നോക്കി പുഞ്ചിരിക്കുമ്പോൾ ഞാൻ ഇപ്പോഴും ദുർബലയാകുന്നു. സുന്ദർ, എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം നിങ്ങളാണ്. നിങ്ങളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിന് നന്ദി.. ലവ് യു ഡാ,” എന്നാണ് മറ്റൊരു കുറിപ്പിൽ ഖുശ്ബു കുറിച്ചത്.

വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്.

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ‘ലാവാരിസ്’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രധാന നടന്മാരായ രജനീകാന്ത്, കമലഹാസൻ, സത്യരാജ്, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.

Read More: ഒരു 96 പ്രണയം; ഓർമകൾ പങ്കുവച്ച് ഖുശ്ബു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook