scorecardresearch
Latest News

നീയില്ലായിരുന്നുവെങ്കിൽ ജീവിതത്തിനൊരു അർത്ഥമില്ലാതെ പോയേനെ; പ്രിയപ്പെട്ടവനൊപ്പം ഖുശ്ബു

ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഖുശ്ബുവിന്റെ കുറിപ്പ്

നീയില്ലായിരുന്നുവെങ്കിൽ ജീവിതത്തിനൊരു അർത്ഥമില്ലാതെ പോയേനെ; പ്രിയപ്പെട്ടവനൊപ്പം ഖുശ്ബു

തമിഴ് സിനിമാ പ്രേമികൾക്ക് മാത്രമല്ല, മലയാളികൾക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഖുശ്ബു. മലയാളത്തിൽ വന്നപ്പോഴെല്ലാം ഖുശ്ബു അഭിനയിച്ചിട്ടുള്ളത് നമ്മുടെ സൂപ്പർസ്റ്റാറുകൾക്കൊപ്പമാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരോടൊപ്പം നിരവധി വേഷങ്ങൾ ചെയ്തു.

സിനിമയിൽ സജീവമല്ലെങ്കിലും രാഷ്ട്രീയത്തിൽ സജീവമാണ് ഖുശ്ബു. അടുത്തിടെയാണ് ഖുശ്ബു കോൺഗ്രസിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്. രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരാളെ ആവശ്യമാണെന്ന് താന്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നായിരുന്നു ബി.ജെ.പി അംഗത്വം എടുത്തതിന് പിന്നാലെ ഖുശ്ബു പറഞ്ഞത്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം അവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭർത്താവും സംവിധായകനുമായ സുന്ദറിനൊപ്പമുള്ള ഒരു ചിത്രമാണ് ഖുശ്ബു ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

My all in all..life would be meaningless without you.

A post shared by Khush (@khushsundar) on

സുന്ദറുമായുള്ള ആത്മബന്ധത്തെ കുറിച്ച് മുൻപും ഖുശ്ബു സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്. “ഇരുപത്തിയഞ്ച് വർഷം മുൻപ് ഈ ദിവസമാണ് നിങ്ങൾ എന്നോട് വിവാഹാഭ്യർഥന നടത്തിയത്. നമ്മുടെ കുഞ്ഞുങ്ങൾ ആരെപ്പോലെ ആയിരിക്കണം എന്നറിയാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു 25 വർഷങ്ങൾക്കു ശേഷവും ഒന്നും മാറിയിട്ടില്ല. ഞാൻ ഇപ്പോഴും അതുപോലെ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ​ എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എനിക്കിപ്പോഴും നാണം വരാറുണ്ട്. നിങ്ങൾ എന്നെ നോക്കി പുഞ്ചിരിക്കുമ്പോൾ ഞാൻ ഇപ്പോഴും ദുർബലയാകുന്നു. സുന്ദർ, എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം നിങ്ങളാണ്. നിങ്ങളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിന് നന്ദി.. ലവ് യു ഡാ,” എന്നാണ് മറ്റൊരു കുറിപ്പിൽ ഖുശ്ബു കുറിച്ചത്.

വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്.

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.

Read More: ഒരു 96 പ്രണയം; ഓർമകൾ പങ്കുവച്ച് ഖുശ്ബു

തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.

തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. തന്റെ പേരിൽ തമിഴ് നാട്ടിൽ ഖുശ്‌ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി തന്നെയുണ്ട്. അത് പോലെ ഖുശ്‌ബു എന്ന പേരിൽ സാരി ബ്രാൻഡും നില നിൽക്കുന്നു. 2010 മെയ്‌ പതിനാലിന് ചെന്നൈയിൽ കരുണാനിധിയുൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ വച്ച് ഖുശ്‌ബു ഡി.എം.കെ യിൽ ചേർന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress khushbu instagram post about husband sundar my all in all