scorecardresearch

അമ്മിയ്‌ക്ക് ഖുശ്‌ബു വക പെഡിക്യൂർ; ചിത്രങ്ങൾ

അമ്മയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്ട് ഖുശ്ബു കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്

Khushbu, Actress, Photo

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സിനിമാസ്വാദകരുടെ പ്രിയതാരം ഖുശ്ബു. തന്റെ സന്തോഷ നിമിഷങ്ങളെല്ലാം ഖുശ്ബു ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അമ്മയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്ട് ഖുശ്ബു കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

“അമ്മയുടെ സ്നേഹത്തേക്കാൾ മികച്ചതായി മറ്റൊന്നുമില്ല.അമ്മയുടെ കാൽക്കീഴിൽ സ്വർഗമുണ്ടെന്ന് പറയപ്പെടുന്നു.അതു വളരെ സത്യമാണ്‌.ഞാൻ എന്റെ അമ്മിയുടെ കാൽവിരലിലെ നഖങ്ങൾ മുറിക്കുന്ന സമയം, ഞാൻ പാകം ചെയ്ത ഉച്ചഭക്ഷണം അവൾ ആസ്വദിച്ചു കഴിക്കുമ്പോള്‍ സന്തോഷം തോന്നുന്നു.അമ്മയുടെ പാദങ്ങളിലാണ് സ്വര്‍ഗ്ഗം” ഖുശ്ബു കുറിച്ചു.അനവധി ആരാധകരും പോസ്റ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ‘ലാവാരിസ്’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രധാന നടന്മാരായ രജനീകാന്ത്, കമലഹാസൻ, സത്യരാജ്, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.മുതല്‍ നീ മുടിവും നീ, ആടവല്ലു മീകു ജൊഹറുളളൂ എന്നിവയാണ് ഖുശ്ബുവിന്റെ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress khushboo shares photo with mother emotional caption