മലയാളത്തിൽ വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളതെങ്കിലും മലയാളത്തിലും നിറയെ ആരാധകരുള്ള നടിയാണ് കീർത്തി സുരേഷ്. തെലുങ്കിലും തമിഴിലും ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള കീർത്തിയെ മലയാളികൾ എത്ര സ്നേഹിക്കുന്നു എന്ന് താരത്തിന്റെ സോഷ്യൽ മീഡിയ നോക്കിയാൽ അറിയാനാകും.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കീർത്തി ഇടക്ക് തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.
ലോകമെമ്പാടുമുള്ള വെബ്സീരീസ് ആരാധകരുടെ ഇഷ്ട സീരീസായ “മണിഹയ്സ്റ്റി”ലൂടെ പ്രശസ്തമായ “ബെല്ല ചാവോ” ഗാനം പാടുന്ന വിഡിയോ ആണ് കീർത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്. കീർത്തിയുടെ വളർത്തു നായ നൈക്കും വീഡിയോയിൽ ഉണ്ട്. “ഞാനും നൈക്കും ഹയ്സ്റ്റിന് തയ്യാർ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
‘ഹാപ്പി ബർത്ത്ഡേ അമു’, ദുൽഖറിന്റെ അമാലിന് ജന്മദിനാശംസകൾ നേർന്ന് പൃഥ്വിരാജ്
ലോക്ഡൗൺ ആരംഭിക്കും മുൻപ് നാഗേഷ് കുകുനൂരിന്റെ ‘ഗുഡ് ലക്ക് സഖി’യിൽ അഭിനയിച്ചുവരികയായിരുന്നു കീർത്തി. ചിത്രത്തിൽ ഒരു ഷാർപ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്. രജനികാന്ത് നായകനാവുന്ന ‘അണ്ണാതെ’ ആണ് കീർത്തിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം.
മലയാളത്തിൽ കീർത്തി അഭിനയിച്ച ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തിയേറ്ററിൽ എത്താനുള്ള ഒരുക്കത്തിലാണ്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. താരസമ്പന്നമായ ചിത്രത്തിൽ കീർത്തിയ്ക്ക് ഒപ്പം കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരുമുണ്ട്.