scorecardresearch

വീണ്ടും സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു; മീര ജാസ്മിനോട് കീർത്തി സുരേഷ്

കീർത്തിയുടെ പോസ്റ്റിന് മീര നന്ദിയും അറിയിച്ചിട്ടുണ്ട്

കീർത്തിയുടെ പോസ്റ്റിന് മീര നന്ദിയും അറിയിച്ചിട്ടുണ്ട്

author-image
Entertainment Desk
New Update
Meera Jasmine, Keerthy Suresh

ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം അഭിനയത്തിൽ സജീവമാകാനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ നായിക മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് മീര മടങ്ങി വരവിന് ഒരുങ്ങുന്നത്. മടങ്ങിവരവിനോട് അനുബന്ധിച്ച് ഇൻസ്റ്റഗ്രാമിലും താരം ആക്റ്റീവായിട്ടുണ്ട്.

Advertisment

ഇപ്പോഴിതാ, മീരയുടെ മടങ്ങിവരവിനെ സ്വാഗതം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി കീർത്തി സുരേഷ്. ഇൻസ്റ്റഗ്രാമിൽ വീഡിയോ സ്റ്റോറി ആയാണ് താരത്തിന്റെ പോസ്റ്റ്. "മീര ജാസ്മിൻ, എന്നത്തേയും പോലെ അതിസുന്ദരിയായിരിക്കുന്നു, സിനിമയിലേക്ക് തിരികെ സ്വാഗതം ചേച്ചി, വീണ്ടും സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു," എന്നാണ് കീർത്തി കുറിച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് മീര നന്ദിയും അറിയിച്ചിട്ടുണ്ട്.

publive-image

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ മീര എത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന സിനിമയിലൂടെയാണ് മീരയുടെ മടങ്ങിവരവ്. ജയറാം ആണ് ഈ ചിത്രത്തിലെ നായകൻ. ‘മകൾ’ സിനിമയുടെ ഷൂട്ടിങ്ങ് അടുത്തിടെ പൂർത്തിയായിരുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ മീര ജാസ്മിൻ പങ്കുവെച്ചത് ശ്രദ്ധനേടിയിരുന്നു. താരത്തിനൊപ്പം നടൻ ജയറാമും സംവിധായകൻ സത്യൻ അന്തിക്കാടും അദ്ദേഹത്തിന്റെ മകൻ അനൂപ് സത്യനും വീഡിയോയിൽ ഉണ്ട്.

Advertisment

2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മീരയെ പ്രധാന വേഷത്തിൽ അവസാനമായി കണ്ടത്. അതിനുശേഷം 2018 ൽ പുറത്തിറങ്ങിയ പൂമരം സിനിമയിൽ അതിഥിവേഷത്തിൽ മീര എത്തിയിരുന്നു.

Also Read: കണ്ടു നിന്നവരെ പോലും കരയിച്ച ജോജുവിന്റെ പ്രകടനം; ലൊക്കേഷൻ വീഡിയോയുമായി സംവിധായകൻ

Keerthy Suresh Meera Jasmine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: