നടി കാവേരി ഇനി സംവിധായിക

ഈ ദ്വിഭാഷാ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയിൽ കാവേരി തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Kaveri, Kaveri kalyani, Kaveri films, Kaveri photos

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കാവേരി എന്ന കാവേരി കല്യാണി. ഇപ്പോഴിതാ, അഭിനയത്തിനു പുറമെ സംവിധാനരംഗത്തേക്കും കടക്കുകയാണ് കാവേരി. ‘പുന്നകൈ പൂവേ’ എന്ന പേരിലൊരു തമിഴ് ചിത്രം സംവിധാനം ചെയ്യുകയാണ് കാവേരി.

Read more: ഷാരൂഖ് ഖാന്റെ വീട്ടിൽ താമസിക്കണോ? അവസരമൊരുക്കി താരം

കാവേരി തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക് യുവ നടന്‍ ചേതന്‍ ചീനു ആണ് ചിത്രത്തിലെ നായകന്‍. ദ്വിഭാഷാ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ് ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിന്റെ നിർമ്മാതാവും കാവേരി തന്നെ. യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ പശ്ചാത്തലമാക്കിയുള്ള കഥയാണിത്.

മലയാളത്തിൽ കാവേരി എന്നറിയപ്പെടുന്ന നടിയുടെ യഥാർത്ഥ പേര് കല്യാണി എന്നാണ്. തിരുവല്ല സ്വദേശിയായ കാവേരി ബാലതാരമായാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ എന്ന ചിത്രത്തിലെ ‘കണ്ണാംത്തുമ്പി’ എന്ന പാട്ടുസീനിൽ വന്നുപോവുന്ന കുട്ടി കാവേരിയുടെ മുഖം മലയാളികൾക്ക് മറക്കാനാവില്ല.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മിഥുനം, വാർധക്യപുരാണം, ഒരു​അഭിഭാഷകന്റെ കേസ്ഡയറി, ദേവരാഗം, ഉദ്യാനപാലകൻ, ഗുരു, കിലുകിൽ പമ്പരം, തച്ചിലേടത്ത് ചുണ്ടൻ, തില്ലാന തില്ലാന, കംഗാരു, ജനകൻ തുടങ്ങി നിരവധി മലയാളചിത്രങ്ങളിൽ കാവേരി അഭിനയിച്ചിട്ടുണ്ട്. ഒപ്പം തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും കാവേരി അഭിനയിച്ചു.

Read more: ക്യാമറ അസിസ്റ്റന്റ്‌ നായികയായ കഥ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress kaveri kalyani directorial debut film punnagai poove

Next Story
ഷാരൂഖ് ഖാന്റെ ഈ കിടിലൻ വീട്ടിൽ താമസിക്കണോ? ഇതാ ഒരു അവസരംShah Rukh Khan, Shah Rukh Khan delhi home, Shah Rukh Khan delhi home photos, Shah Rukh Khan Gauri Khan, Gauri Khan design, Gauri Khan home design, Airbnb, Airbnb rent rooms, Airbnb rent house, Airbnb rent house delhi, ഷാരൂഖ് ഖാൻ, ഗൗരിഖാൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com