മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായികയാണ് കാർത്തിക. വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിന്ന കാർത്തിക പിന്നെ തിരിച്ചു വന്നിട്ടില്ല. ഡോക്ടർ സുനിൽ കുമാറാണ് കാർത്തികയുടെ ഭർത്താവ്. കാർത്തികയുടെ മകൻ വിഷ്ണു അടുത്തിടെ വിവാഹിതനായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സിനിമാ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ‘താളവട്ടം,’ സന്മനസ്സുള്ളവര്ക്ക് സമാധാനം’ തുടങ്ങി അനേകം ചിത്രങ്ങളില്‍ തന്റെ നായികയായിരുന്ന കാർത്തികയുടെ മകന്റെ വിവാഹ റിസപ്ഷന് മോഹൻലാൽ എത്തിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
സിംപിൾ ലുക്കിൽ ഷർട്ടും പാന്റസും ധരിച്ചാണ് മോഹൻലാലിന്റെ വരവ്. പ്രിയ നടനെ കണ്ടതും താരങ്ങളും വിവാഹ റിസപ്ഷനിൽ പങ്കെടുത്തിരുന്നവരും ശ്രദ്ധ മുഴുവൻ ലാലേട്ടനിലേക്ക് തിരിച്ചു. സ്റ്റേജിൽ കയറി വിഷ്ണുവിനും വധു പൂജയ്ക്കും ഒപ്പം ഫൊട്ടോ എടുത്ത ശേഷമാണ് മോഹൻലാൽ തിരിച്ചു പോയത്.
നടന് വിനീതാണ് വിവാഹ ചിത്രങ്ങൾ ആദ്യം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
80 കളിലെ ഹിറ്റ് നായികയായിരുന്നു കാർത്തിക. അക്കാലത്തെ ഹിറ്റ് ജോഡികളായിരുന്നു മോഹൻലാൽ-കാർത്തിക. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. ‘ഒരു പൈങ്കിളി കഥ’ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തെത്തിയ കാര്‍ത്തിക പത്മരാജന് സംവിധാനം ചെയ്ത ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘കരിയിലക്കാറ്റ് പോലെ’, ‘സന്മനസ്സുള്ളവര്ക്ക് സമാധാനം’, ‘ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്’, ‘നീയെത്ര ധന്യ’, ‘ജനുവരി ഒരു ഓര്‍മ്മ’, ‘ഉണ്ണികളേ ഒരു കഥ പറയാം’, ‘ഇടനാഴിയില്‍ ഒരു കാലൊച്ച’, ‘താളവട്ടം’ തമിഴില്‍ കമല്ഹാസനോപ്പം ‘നായകന്’ തുടങ്ങി ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. സിനിമയില്‍ സജീവ്മായിരിക്കവേയാണ് വിവാഹം.
Read Also: ബിഗ് ബോസിൽ മോഹൻലാൽ മാപ്പു പറയാൻ കാരണം