മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായികയാണ് കാർത്തിക. വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിന്ന കാർത്തിക പിന്നെ തിരിച്ചു വന്നിട്ടില്ല. ഡോക്ടർ സുനിൽ കുമാറാണ് കാർത്തികയുടെ ഭർത്താവ്. കാർത്തികയുടെ മകൻ വിഷ്ണുവിന്റെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നടൻ വിനീതാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
Read Also: പൃഥ്വിയുടെ അല്ലിമോളെ കാണാൻ നസ്രിയയും ഫഹദും എത്തി
വിഷ്ണുവിനും പൂജയ്ക്കും വിവാഹ ആശംസകൾ നേർന്നുകൊണ്ടാണ് വിനീത് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുരേഷ് ഗോപി, ഭാര്യ രാധിക, കാവാലം ശ്രീകുമാർ എന്നിവരും വിവാഹത്തിൽ പങ്കെടുക്കാനെത്തി.
80 കളിലെ ഹിറ്റ് നായികയായിരുന്നു കാർത്തിക. അക്കാലത്തെ ഹിറ്റ് ജോഡികളായിരുന്നു മോഹൻലാൽ-കാർത്തിക. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. ‘ഒരു പൈങ്കിളി കഥ’ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തെത്തിയ കാര്‍ത്തിക പത്മരാജന് സംവിധാനം ചെയ്ത ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘കരിയിലക്കാറ്റ് പോലെ’, ‘സന്മനസ്സുള്ളവര്ക്ക് സമാധാനം’, ‘ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്’, ‘നീയെത്ര ധന്യ’, ‘ജനുവരി ഒരു ഓര്‍മ്മ’, ‘ഉണ്ണികളേ ഒരു കഥ പറയാം’, ‘ഇടനാഴിയില്‍ ഒരു കാലൊച്ച’, ‘താളവട്ടം’ തുടങ്ങി ഇരുപതോളം സിനിമകളിൽ അഭിനയിച്ചു.