കുടുംബത്തിനൊപ്പം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുകയാണ് കനിഹ. വെക്കേഷനിൽനിന്നുളള ചിത്രങ്ങളും വീഡിയോകളും കനിഹ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഗ്ലാമർ ലുക്കിലുളള ചിത്രങ്ങളുമുണ്ട്. ബിക്കിനിയിലുളള ഒരു ഫൊട്ടോയും കനിഹ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ക്ലാസ്സിയുമാണ് സാസ്സിയുമാണ്, സിംപിളുമാണ് സെക്സിയുമാണ്, ഷൈ ആണ് പക്ഷേ ബോൾഡുമാണ്’ എന്നായിരുന്നു ബിക്കിനി ഫൊട്ടോയ്ക്കൊപ്പം കനിഹ കുറിച്ചത്.
ഭർത്താവിന്റെ പിറന്നാൾ ആഘോഷിക്കാനാണ് കനിഹയും കുടുംബവും മാലിദ്വീപിലേക്ക് പോയതെന്നാണ് ചിത്രങ്ങളിൽനിന്നും മനസിലാവുന്നത്. ഭർത്താവിന് പിറന്നാൾദിന ആശംസകൾ നേർന്നുകൊണ്ടുളള ചിത്രവും കനിഹ പങ്കുവച്ചിട്ടുണ്ട്. നടി രമ്യ കൃഷ്ണനൊപ്പമുളള ഒരു ചിത്രവും കനിഹ പോസ്റ്റ് ചെയ്തിട്ടുണ്ട്.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന് ശേഷം വീണ്ടും ഒരു സൂപ്പർ സ്റ്റാറിനൊപ്പം മലയാളത്തിലേക്ക് എത്തുകയാണ് നടി കനിഹ. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലൂടെയാണ് കനിഹ തിരിച്ചെത്തുന്നത്. പാപ്പന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോ കനിഹ ഏതാനും ദിവസം മുൻപ് പങ്കുവച്ചിരുന്നു.
Read More: അച്ഛനും മകനുമൊപ്പം ഒരു ക്ലിക്ക്; ‘പാപ്പ’ന്റെ ലൊക്കേഷൻ ചിത്രം പങ്കുവച്ച് കനിഹ
മമ്മൂട്ടിയുടെ ‘പഴശിരാജ’യിൽ തുടങ്ങി തുടർന്ന് ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് കനിഹ. ‘ഭാഗ്യദേവത’, ‘സ്പിരിറ്റ്’ തുടങ്ങി കനിഹയെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയ ഒട്ടേറെ ചിത്രങ്ങളുണ്ട്. ‘മൈ ബിഗ് ഫാദര്‍’, ‘ദ്രോണ’, ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’, ‘കോബ്ര’, ‘സ്പീരിറ്റ്’, ‘ബാവൂട്ടിയുടെ നാമത്തില്‍’ തുടങ്ങി അഭിനയ പ്രധാന്യമുള്ള സിനിമകളില്‍ കനിഹ അഭിനയിച്ചു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലാണ് ഒടുവിൽ മലയാളി പ്രേക്ഷകർ കനിഹയെ കണ്ടത്.
മുന്‍ നടന് ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്. 2008 ജൂണ്‍ 15 നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകന് ജനിച്ചത്.