മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കനിഹ. നിരവധി സൂപ്പർതാര ചിത്രങ്ങളിൽ നായികയായി എത്തിയ നടി. കാലിനേറ്റ പരുക്കിനെ അതിജീവിച്ച് വീണ്ടും നടന്നു തുടങ്ങിയ സന്തോഷം പങ്കിടുകയാണ് താരമിപ്പോൾ. കണങ്കാലിനേറ്റ് പരുക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലാണ് താരം.
ദിവ്യ വെങ്കടസുബ്രഹ്മണ്യമെന്നാണ് കനിഹയുടെ യഥാർത്ഥ പേര്. തമിഴ്നാട് സ്വദേശിയായ കനിഹ 1999ൽ പഠനത്തിലെ മികവിന് തമിഴ്നാട് സർക്കാറിന്റെ സംസ്ഥാന പുരസ്കാരം നേടിയിരുന്നു. പഠനത്തിൽ മിടുക്കി ആയിരുന്ന കനിഹ മെറിറ്റ് ക്വാട്ടയിലാണ് രാജസ്ഥാനിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളോജി ആൻഡ് സയൻസിൽ മെക്കാനിക്കൽ എഞ്ചിനിയറിങ്ങിന് പ്രവേശനം നേടിയത്. പഠനത്തിന് ഇടയിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ദിവ്യ തന്റെ പേര് മാറ്റി കനിഹ എന്ന പേര് സ്വീകരിച്ചു.
Also read: ‘ദി എം ഫാമിലി’, മോഹൻലാലിനും മീനക്കും വിരുന്നൊരുക്കി മോഹൻ ബാബുവും കുടുംബവും; ചിത്രങ്ങൾ
കോളേജ് കാലഘട്ടത്തിൽ രണ്ടു ചിത്രങ്ങൾ ചെയ്ത കനിഹ ബിരുദം പൂർത്തിയാക്കിയ ശേഷമാണു സിനിമയിൽ കൂടുതൽ സജീവമായത്. 2002ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന ചിത്രത്തിലൂടെ ആയിരുന്നു കനിഹയുടെ സിനിമാ അരങ്ങേറ്റം.
മലയാളത്തിൽ ‘എന്നിട്ടും’ എന്ന ചിത്രത്തിലാണ് കനിഹ ആദ്യം അഭിനയിച്ചത്. പിന്നീട്, ‘ഭാഗ്യദേവത’, ‘പഴശ്ശിരാജ’, ‘സ്പിരിറ്റ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ കനിഹ മലയാളികൾക്ക് പ്രിയങ്കരിയായ നടിയായി. ‘മൈ ബിഗ് ഫാദര്‍’, ‘ദ്രോണ’, ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’, ‘കോബ്ര’, ‘സ്പീരിറ്റ്’, ‘ബാവൂട്ടിയുടെ നാമത്തില്‍’ തുടങ്ങി അഭിനയ പ്രധാന്യമുള്ള സിനിമകളില്‍ കനിഹ അഭിനയിച്ചു. സുരേഷ് ഗോപി ചിത്രം ‘പാപ്പനി’ലാണ് ഒടുവിൽ മലയാളി പ്രേക്ഷകർ കനിഹയെ കണ്ടത്.
മുന്‍ നടന്‍ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്. 2008 ജൂണ്‍ 15 നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകന്‍ ജനിച്ചത്.