വിവാദ ട്വീറ്റുകളിലൂടെ പലകുറി വാർത്തകളിൽ നിറഞ്ഞ കങ്കണ റണാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പശ്ചിമ ബംഗാളിൽ നടന്ന അക്രമത്തെ കുറിച്ചും മമത ബാനർജിയുടെ വിജയത്തെ കുറിച്ചുമെല്ലാം പ്രകോപനപരമായ ട്വീറ്റുകൾ കങ്കണ പങ്കു വച്ചിരുന്നു.

ഇതാദ്യമായല്ല, ട്വിറ്റർ കങ്കണയെ വിലക്കുന്നത്. ഈ വർഷം ആദ്യത്തിൽ താണ്ഡവ് എന്ന വെബ് സീരിസിനെ കുറിച്ച് അക്രമോത്സുകമായ ട്വീറ്റുകൾ പങ്കുവച്ചതിനെ തുടർന്ന് കങ്കണയുടെ ട്വിറ്റർ അക്കൗണ്ടിന് മണിക്കൂറുകളോളം വിലക്ക് ലഭിച്ചിരുന്നു. പിന്നീട് കങ്കണ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു. മുൻപ്, കങ്കണയുടെ സഹോദരി രംഗോലി ചന്ദേലിന്റെ ട്വിറ്റർ അക്കൗണ്ടും ട്വിറ്ററിന്റെ നിയമങ്ങൾ തെറ്റിച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Read more: എനിക്ക് അഭിപ്രായം പറയാൻ വേറെയും വേദികളുണ്ട്; ട്വിറ്റർ അക്കൗണ്ട് പൂട്ടിയ വിഷയത്തിൽ കങ്കണ
നിരവധി പേരാണ് ട്വിറ്ററിന്റെ തീരുമാനത്തിന് കയ്യടികളുമായി രംഗത്തെത്തിയിരിക്കുന്നത്. ഏറെ ആശ്വാസം പകരുന്ന നടപടിയാണ് ഇതെന്നാണ് ബോളിവുഡ് താരം കുബ്ര സെയ്ത് ഇതിനെ കുറിച്ച് പ്രതികരിച്ചത്. “ആമേൻ! ഞാനവരെ എപ്പോഴെങ്കിലും കണ്ടുമുട്ടിയാൽ അവളെ എന്റെ ഇടതുകാൽ കൊണ്ട് ചവിട്ടുമെന്ന മാനസികാവസ്ഥയിലായിരുന്നു. ഇത് മികച്ചൊരു തീരുമാനമാണ്, ഒരു ശാശ്വതമായ ആശ്വാസം പ്രതീക്ഷിക്കുന്നു. കങ്കണയില്ലാത്ത സോഷ്യൽ മീഡിയ കുറച്ചുകൂടി മികച്ചതാവും.”
Read more: മെറിൽ സ്റ്റീപ്പുമായി സ്വയം താരതമ്യം ചെയ്ത് കങ്കണ; ട്രോളുകളുമായി മലയാളികൾ