ചിലരങ്ങനെയാണ്, നമ്മുടെ വര്‍ത്തമാനങ്ങളില്‍ ഇല്ലെങ്കിലും മറവിയുടെ പടി കടന്നു പോകാത്തവര്‍. ഇവിടെയൊന്നും ഇല്ലായിരുന്നുവെങ്കിലും ഇവിടെയെവിടെയൊക്കെയോ ഉണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്നവര്‍. അങ്ങനെയുള്ള ഒരാളാണ് മലയാളിക്ക് നടി ലിസി. തിരശീലയ്ക്ക് പിന്നിലേക്ക് മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ് ലിസി.
ലിസിയുടെ വഴിയെ മകൾ കല്യാണിയും മലയാള സിനിമയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അമ്മയും മകളും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സ്കീൻ ലാബ് ഇന്ത്യയുടെ കൊച്ചി ഷോറൂമിന്റെ ഉദ്ഘടനത്തിനെത്തിയതായിരുന്നു ലിസിയും കല്യാണിയും.
കൈനിറയേ അവസരങ്ങളുള്ള കാലത്താണ് ലിസി സിനിമ വിടുന്നത്. സംവിധായകന് പ്രിയദര്‍ശനുമായുള്ള വിവാഹശേഷമായിരുന്നു അത്. 1994ല്‍ പുറത്തിറങ്ങിയ സോമനാഥ് സംവിധാനം ചെയ്ത ചാണക്യസൂത്രയിലായിരുന്നു അവസാനമായി വേഷമിട്ടത്. 1990ലായിരുന്നു പ്രിയദര്‍ശനുമായുള്ള വിവാഹം. ഇരുപത്തിനാലു വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2016ല്‍ ഇരുവരും തമ്മില്‍ പിരിയുകയും ചെയ്തു. ഡബ്ബിങ് സ്റ്റുഡിയോ തുടങ്ങി സിനിമ വ്യവസായത്തിലേക്കും കടന്നിരിക്കുകയാണ് ലിസി.
വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. മരക്കാർ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി, ഹൃദയം എന്നിവയാണ് കല്യാണിയുടെ ശ്രദ്ധേയമായ മലയാളചിത്രങ്ങൾ. ടൊവിനോയുടെ നായികയായി എത്തുന്ന തല്ലുമാലയാണ് ഇനി റിലീസിനൊരുങ്ങുന്ന കല്യാണി ചിത്രം.