scorecardresearch

Latest News

വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി കാജൽ അഗർവാൾ

“മിയ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷവും കളിചിരികളും ആവേശവും കൊണ്ടുവന്നിരിക്കുന്നു”

kajal aggarwal, kajal aggarwal instagram, gautam kitchlu instagram, kajal aggarwal news, kajal aggarwal update, kajal aggarwal latest, kajal aggarwal photos, കാജൽ അഗർവാൾ

തന്റെ വീട്ടിലെക്ക് അതിഥിയായി എത്തിയ പുതിയ കുടുംബാംഗത്തെ പരിചയപ്പെടുത്തുകയാണ് കാജൽ അഗർവാൾ. മിയ എന്ന പട്ടിക്കുട്ടിയാണ് പുതിയ അതിഥി.

“ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ പരിചയപ്പെടുത്തുന്നു, ലിറ്റിൽ മിയ. എന്നെ അറിയുന്നവർക്കറിയാം, കുട്ടിക്കാലം മുതൽ എനിക്ക് നായയെ പേടിയാണ്. അതേസമയം കിച്ച്‌ലുവിന് നായ്ക്കുട്ടികളെ വളരെ ഇഷ്ടമാണ്, വളർത്തുമൃഗങ്ങൾക്ക് ഒപ്പം വളർന്നതിനാൽ യഥാർത്ഥ അനുകമ്പയുടെ അർത്ഥം വളരെ മനോഹരമായി മനസ്സിലാക്കുന്നു.എല്ലാവരെയും ഉൾകൊള്ളാനും സ്നേഹം പ്രചരിപ്പിക്കാനും ജീവിതം നമ്മെ പഠിപ്പിക്കുന്നു. മിയ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷവും കളിചിരികളും ആവേശവും ( ഒരുപാട് കഠിനാധ്വാനവും) കൊണ്ടുവന്നിട്ടുണ്ട്.

2020 ഒക്ടോബർ 30 നായിരുന്നു കാജൽ അഗർവാളിന്റെ വിവാഹം. മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിലാണ് കാജലും വ്യവസായിയുമായ ഗൗതം കിച്ച്‌ലുവും വിവാഹിതരായത്.

മുംബൈ സ്വദേശിയായ കാജൽ ‘ക്യൂൻ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും ചേക്കേറിയ താരം തെന്നിന്ത്യൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ്. ‘തുപ്പാക്കി,’ ‘ജില്ല,’ ‘വിവേഗം,’ ‘മെർസൽ’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് കാജൽ അവതരിപ്പിച്ചത്.

വിവാഹശേഷവും അഭിനയത്തിൽ സജീവയാണ് കാജൽ അഗർവാൾ. ആചാര്യ, കരുൺഗപ്പിയം, ഗോസ്റ്റി, ഹേ സിനാമിക അടക്കമുളള ചിത്രങ്ങളാണ് കാജലിന്റേതായി റിലീസിനായ് ഒരുങ്ങുന്നത്.

Read More: മാലിദ്വീപിൽ മധുവിധു ആഘോഷിച്ച് കാജൽ അഗർവാളും ഭർത്താവും- ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress kajal aggarwal gautam kitchlu introduce their first child puppy mia