തമിഴകത്തിന്റെ പ്രിയനായികയാണ് ജ്യോതിക. മലയാളത്തിലും താരത്തിന് ഏറെ ആരാധകരുണ്ട്. അടുത്തിടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ജ്യോതിക സജീവമായത്.
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതിരുന്ന ജ്യോതിക കഴിഞ്ഞ ദിവസം ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അക്കൗണ്ട് ആരംഭിക്കുകയും ഒറ്റദിവസം കൊണ്ട് 1.2 മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഹിമാലയൻ യാത്രയിൽ നിന്നുള്ള ചിത്രം അന്ന് ആദ്യമായി സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ താരത്തിന്റെ രണ്ടാമത്തെ പോസ്റ്റും ഹിമാലയൻ മേഖലയിലെ യാത്രയിൽ നിന്നുള്ളതാണ്.
ഇത്തവണ ചിത്രങ്ങളല്ല, വീഡിയോ ആണ് ജ്യോതിക പോസ്റ്റ് ചെയ്തത്. ഹിമാലയൻ മലനിരകളിലെ ട്രെക്കിങിന്റെ അനുഭവങ്ങളാണ് ജ്യോതിക ഈ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. “ഹിമാലയത്തിലേക്കുള്ള എന്റെ സമീപകാല യാത്രയെക്കുറിച്ച്, ട്രെക്കിങ്ങിനെക്കുറിച്ച് ഒരു കുഞ്ഞു വ്ലോഗ്,” എന്നാണ് വീഡിയോക്ക് ജ്യോതിക അടിക്കുറിപ്പ് നൽകിയത്.
യാത്രാനുഭവങ്ങളെക്കുറിച്ചും സ്ഥലത്തെ കാലാവസ്ഥയെക്കുറിച്ചും പറയുകയയും അവയുടെ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട് വീഡിയോയിൽ.
ജീവിതം മഴവില്ലു പോലെയാണെന്നും നമ്മൾ ഓരോരുത്തരും അതിന്റെ നിറങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും ജ്യോതിക വീഡിയോയിൽ പഞ്ഞു. ഒടുവിൽ താൻ തന്റെ നീല കണ്ടെത്തിയതായും ഹിമാലയൻ യാത്ര വീഡിയോയുടെയിൽ ജ്യോതിക പറഞ്ഞു.
Read More: ഹിമാലയം കയറി ജ്യോതിക, എന്‍റെ ഭാര്യ ‘സ്ട്രോങ്’ അല്ലേയെന്ന് സൂര്യ
ഓഗസ്റ്റ് 31നായിരുന്നു യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ ജ്യോതിക പങ്കുവച്ചത്.
“സോഷ്യൽ മീഡിയയിൽ ആദ്യമായാണ്! എന്റെ ലോക്ക്ഡൗൺ ഡയറികളിൽ നിന്നും പങ്കിടാൻ പോസിറ്റീവായ ധാരാളം കാര്യങ്ങളുണ്ട്.” എന്ന് ആ ചിത്രങ്ങൾക്കൊപ്പമുള്ള കാപ്ഷനിൽ ജ്യോതിക പറഞ്ഞിരുന്നു.
“സ്വാതന്ത്ര്യദിനത്തിൽ ഹിമാലയത്തിൽ, മനോഹരമായ കാശ്മീർ തടാകങ്ങൾ, 70 കിലോമീറ്റർ ട്രെക്കിംഗ്… നന്ദി. ജീവിതമൊരു അസ്തിത്വം മാത്രമാണ്, നമ്മൾ അത് ജീവിക്കാൻ തുടങ്ങുന്നില്ലെങ്കിൽ!! ഇന്ത്യ ഗംഭീരമാണ്!” എന്നും ജ്യോതിക കാപ്ഷനിൽ കുറിച്ചിരുന്നു.