തമിഴകത്തിന്റെ പ്രിയനായികയാണ് ജ്യോതിക. മലയാളത്തിലും താരത്തിന് ഏറെ ആരാധകരുണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിലെയും താരമാവുകയാണ് ജ്യോതിക. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതിരുന്ന ജ്യോതിക കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. ഒറ്റദിവസം കൊണ്ട് 1.2 മില്യൺ ഫോളോവേഴ്സിനെയാണ് താരം സ്വന്തമാക്കിയത്.
ഹിമാലയൻ യാത്രയിൽ നിന്നുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ആദ്യമായി ജ്യോതിക ഷെയർ ചെയ്തത്.
“സോഷ്യൽ മീഡിയയിൽ ആദ്യമായാണ്! എന്റെ ലോക്ക്ഡൗൺ ഡയറികളിൽ നിന്നും പങ്കിടാൻ പോസിറ്റീവായ ധാരാളം കാര്യങ്ങളുണ്ട്.
സ്വാതന്ത്ര്യദിനത്തിൽ ഹിമാലയത്തിൽ, മനോഹരമായ കാശ്മീർ തടാകങ്ങൾ, 70 കിലോമീറ്റർ ട്രെക്കിംഗ്… നന്ദി”
ജീവിതമൊരു അസ്തിത്വം മാത്രമാണ്, നമ്മൾ അത് ജീവിക്കാൻ തുടങ്ങുന്നില്ലെങ്കിൽ!! ഇന്ത്യ ഗംഭീരമാണ്!” ജ്യോതിക കുറിക്കുന്നു.

“മൈ പൊണ്ടാട്ടി സ്ട്രോങ്ങസ്റ്റ്. ഇൻസ്റ്റയിൽ കണ്ടതിൽ സന്തോഷം,” എന്നാണ് ചിത്രങ്ങൾക്ക് സൂര്യ കമന്റ് ചെയ്തിരിക്കുന്നത്. സൂര്യയുടെ ആരാധകരും ജ്യോതികയെ സ്വാഗതം ചെയ്തുകൊണ്ട് എത്തിയിട്ടുണ്ട്.