scorecardresearch

Latest News

ചോക്ലേറ്റിന് വേണ്ടി തല്ലു കൂടുന്ന ജോമോൾ; വീഡിയോ

നടി നിരഞ്ജന അനൂപാണ് വീഡിയോ ഷെയർ ചെയ്തത്

jomol, actress, ie malayalam

വിവാഹത്തോടെ സിനിമയിൽനിന്നും മാറിനിൽക്കുകയാണെങ്കിലും നടി ജോമോളെ ഒരുപാട് പേർക്ക് ഇന്നും ഇഷ്ടമാണ്. താരത്തിന്റെ വിശേഷം അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്. ഒരു ചേക്ലേറ്റിനു വേണ്ടി തല്ലു പിടിക്കുന്ന ജോമോളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പുറത്തുവന്നിരിക്കുന്നത്.

നടി നിരഞ്ജന അനൂപാണ് വീഡിയോ ഷെയർ ചെയ്തത്. നിരഞ്ജനയുടെ അമ്മയോടാണ് ചോക്ലേറ്റിനായി ജോമോൾ തല്ലുകൂടുന്നത്. ഒരു ചോക്ലേറ്റിനായി തല്ലുപിടിക്കുന്ന ജോമ ആന്റിയും അമ്മയും എന്ന ക്യാപ്ഷനോടെയാണ് നിരഞ്ജന വീഡിയോ പങ്കുവച്ചത്.

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോൾ പിന്നീട് ‘മൈഡിയർ മുത്തച്ഛൻ’ എന്ന സിനിമയിലും ബാലതാരമായിരുന്നു. ‘എന്നു സ്വന്തം ജാനകിക്കുട്ടി’ (1998) എന്ന സിനിമയിലൂടെ നായികയായ ജോമോൾക്ക് ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിവയാണ് ജോമോളുടെ പ്രധാനപ്പെട്ട മറ്റു ചിത്രങ്ങൾ.

Read More: മാലിദ്വീപിലെ അവധിക്കാലം ആസ്വദിച്ച് മാളവിക മോഹൻ; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress jomol fighting for a chocolate

Best of Express