‘അനിമൽ ഫ്ലോ’, വർക്കൗട്ട് രീതി പരിചയപ്പെടുത്തി ഇഷാനി കൃഷ്ണ; വീഡിയോ

പുതിയ വർക്കൗട്ട് രീതി പരിചയപ്പെടുത്തുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണ

Ishaani Krishna, Weight Gain Transformation video Ishani Krishna, Ishaani sisters, Ishaani Krishna movie, Ishaani Krishna movie release, Ahaana Krishna, ഇഷാനി കൃഷ്ണ, കൃഷ്ണകുമാർ, അഹാന കൃഷ്ണ, Indian express malayalam, IE malayalam

ശരീര സൗന്ദര്യം നിലനിർത്തുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്ഥിരമായി വർക്കൗട്ട് ചെയ്യുന്നത്. പലതരത്തിലുള്ള വർക്കൗട്ട് രീതികൾ പലർക്കും ഇന്ന് സുപരിചിതമായിരിക്കും. എന്നാൽ പുതിയവ കണ്ടെത്താനും അവ ചെയ്യാനും ആഗ്രഹിക്കുന്നവർ ഉണ്ടാകും. അങ്ങനെയുള്ളവർക്ക് ഒരു പുതിയ വർക്കൗട്ട് രീതി പരിചയപ്പെടുത്തുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണ.

‘അനിമൽ ഫ്ലോ’ എന്നൊരു വർക്കൗട്ട് രീതിയാണ് ഇഷാനി തന്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തുന്നത്. മൃഗങ്ങളുടെ ശരീര ചലനങ്ങൾ അനുകരിച്ച് വ്യായാമം ചെയ്യുന്നതാണ് ‘അനിമൽ ഫ്ലോ’ യിലൂടെ ചെയ്യുന്നതെന്ന് ഇഷാനി പറയുന്നു. ശരീരഭാരം വർധിപ്പിക്കുന്നതിന് ഒപ്പം ചെയ്യാവുന്ന വ്യായാമമായ ഇത് ശരീരത്തെ കൂടുതൽ ഫ്ലെക്സിബിൾ ആകുമെന്നാണ് ഇഷാനി പറയുന്നത്. താൻ ചെയ്യുന്നത് ശരിയാണോ എന്ന് അറിയില്ലെന്നും പഠിക്കാൻ ശ്രമിക്കുകയാണെന്നും വീഡിയോയിൽ പറയുന്നുണ്ട്.

നേരത്തെ ലോക്ക്ഡൗൺ കാലത്ത് മൂന്നു മാസം കൊണ്ട് കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും 10 കിലോ വർധിപ്പിച്ചത് ഇഷാനി യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞിരുന്നു.

Also read: ‘നീയില്ലായിരുന്നെങ്കിൽ ജീവിതം വളരെ മങ്ങിയതായേനെ’; അമാലിന് ജന്മദിനാശംസയുമായി നസ്രിയ

മെലിഞ്ഞിരുന്നതിന്റെ പേരിൽ ഏറെ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുള്ള ആളാണ് താനെന്നും ശരീരത്തിന് ആവശ്യം വേണ്ട ഭാരം വർധിപ്പിക്കണമെന്ന് തോന്നിയപ്പോഴാണ് മൂന്നുമാസത്തെ ഒരു വെയിറ്റ് ഗെയിൻ ചലഞ്ച് ഏറ്റെടുത്തതെന്നും ഇഷാനി വീഡിയോയിൽ പറഞ്ഞിരുന്നു.

നിലവിൽ കഴിച്ചു കൊണ്ടിരുന്ന ആഹാരത്തിന്റെ അളവ് ഇരട്ടിയാക്കുകയായിരുന്നു തന്റെ വെയിറ്റ് ഗെയിൻ യാത്രയുടെ ആദ്യപടിയെന്ന് ഇഷാനി. ഒപ്പം ശരീരഭാരം വർധിപ്പിക്കുന്നതിനു സഹായിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിന്റെ ഭാഗമാക്കി. അതിനൊപ്പം ഒരു ട്രെയിനറുടെ സഹായത്തോടെ വ്യായാമവും പരിശീലിച്ചു. തന്റെ ഭക്ഷണരീതിയെ കുറിച്ചും വ്യായാമത്തെ കുറിച്ചുമെല്ലാം വ്യക്തമായി തന്നെ ഇഷാനി വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress ishani krishna animal flow workout youtube video

Next Story
മോഹൻലാലിന്റെ വാച്ചിന്റെ വില കേട്ട് അമ്പരന്ന് ആരാധകർmohanlal, actor, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express