scorecardresearch
Latest News

ബോഡിഷെയ്മിങ്ങിൻെറ ഭയാനകമായ വേർഷനാണ് ഞാൻ അനുഭവിക്കുന്നത്:ഹണി റോസ്

സോഷ്യൽ മീഡിയിലിലൂടെ പല തരത്തിലുളള വിമർശനങ്ങൾ നേരിടുന്ന താരമാണ് ഹണി റോസ്

ബോഡിഷെയ്മിങ്ങിൻെറ ഭയാനകമായ വേർഷനാണ് ഞാൻ അനുഭവിക്കുന്നത്:ഹണി റോസ്

വിനയൻെറ സംവിധാനത്തിലൊരുങ്ങിയ ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേയ്ക്കെത്തിയ താരമാണ് ഹണി റോസ്. പിന്നീട് ‘ട്രിവാൻഡ്രം ലോഡ്ജ്’, ‘കനൽ’, ‘അവരുടെ രാവുകൾ’, ‘ചങ്ക്സ്’ തുടങ്ങിയ ചിത്രങ്ങളിലും ഹണി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. സോഷ്യൽ മീഡിയിലിലൂടെ ഹണി റോസ് എന്ന താരം പല രീതിയിൽ ട്രോൾ ചെയ്യപ്പെടുന്നുണ്ട്. ഇതിനെക്കുറിച്ചുളള അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഹണി.

മിർച്ചി മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് താൻ നേരിടേണ്ടി വരുന്ന ബോഡിഷെയ്മിങ്ങിനെക്കുറിച്ച് ഹണി പറഞ്ഞത്. “ബോഡിഷെയ്മിങ്ങിൻെറ ഭയാനകമായ വേർഷനാണ് ഞാൻ അനുഭവിക്കുന്നത്. ആദ്യമൊക്കെ ഇതു കാണുമ്പോൾ ബുദ്ധിമുട്ട് തോന്നിയിരുന്നു. പക്ഷെ ഒരു പരിധി കഴിഞ്ഞാൽ ഇതിനെതിരെ എങ്ങനെ പ്രതികരിക്കാനാണ്? സോഷ്യൽ മീഡിയയിൽ വന്ന് ഇത്തരം കമൻറുകളിടുന്ന ആളുകൾ വളരെ ചെറിയ ശതമാനം മാത്രമാണുളളതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.ഇത്തരം ചിന്തകളെല്ലാം അവസാനിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്ന ആളാണു ഞാൻ” ഹണി പറയുന്നു. തന്നെക്കുറിച്ച് വരുന്ന പല വ്യാജ വാർത്തകളിലും പ്രമുഖരുടെ പേരുകൾ വലിച്ചിഴക്കപ്പെട്ടപ്പോൾ അതു വിഷമമുണ്ടാക്കിയെന്നും ഹണി പറഞ്ഞു.

ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ‘മോണ്‍സ്റ്റര്‍’ആണ് ഹണിയുടെ അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം.വൈശാഖിൻെറ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ സുദേവ് നായര്‍, സിദ്ദിഖ്, ലക്ഷ്മി മഞ്ജു, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയ്കൃഷ്ണ ടീം ഒന്നിച്ച ചിത്രമായിരുന്നു മോൺസ്റ്റർ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress honey rose says about the body shaming face through social media