തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ വിവാഹത്തെപ്പറ്റിയുളള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പ്രണയ നഗരമെന്നു അറിയപ്പെടുന്ന പാരീസില്‍ വച്ച് തന്റെ പ്രിയതമനുമൊന്നിച്ചുളള ചിത്രങ്ങളാണ് ഹന്‍സിക പങ്കുവച്ചിരിക്കുന്നത്. ഹന്‍സികയുടെ വിവാഹത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ നേരത്തെയും ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. രാജസ്ഥാനിലെ കൊട്ടാരത്തില്‍ വച്ചായിരിക്കും വിവാഹമെന്നുമുളള വാര്‍ത്തകള്‍ മറ്റു പുറത്തുവരുകയുണ്ടായി. എന്തായാലും എല്ലാ സംശയങ്ങള്‍ക്കും വിരാമിമിട്ടിരിക്കുകയാണ് ഹന്‍സിക ഷെയര്‍ ചെയ്ത ചിത്രങ്ങള്‍.
സംരംഭകനായ സോഹേല്‍ ഖാട്ടുരിയയാണ് ഹന്‍സികയുടെ വരന്‍. ‘ ഇന്നും, എപ്പോഴും’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തില്‍ ഐഫില്‍ ടവറിലിനു മുന്നില്‍ വച്ച് ഹന്‍സികയോടെ വിവാഹാഭ്യര്‍ത്ഥന നടത്തുന്ന സോഹേലിനെ കാണാം. താരങ്ങളായ ഖുശ്ബു, അനുഷ്‌ക ഷെട്ടി, വരുണ്‍ ധവാന്‍ തുടങ്ങി അനവധി പേര്‍ ഹന്‍സികയ്ക്കു ആശംസകളുമായി എത്തിയിട്ടുണ്ട്.ഡിസംബര്‍ രണ്ടിനായിരിക്കും വിവാഹമെന്നുളള സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
ശ്രീനിവാസ് ഓംകാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ മൈ നെയിം ഈസ് ശ്രുതി’ ആണ് ഹന്‍സികയുടെ പുതിയ ചിത്രം. മോഹന്‍ലാല്‍ , മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മലയാള ചിത്രം ‘വില്ലന്‍’ ലും ഹന്‍സിക വേഷമിട്ടിട്ടുണ്ട്.