ഒരേ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചവരാണ് നിവിൻ പോളിയും അജു വർഗീസും. രണ്ടുപേർക്കുമിടയിൽ ആഴത്തിലുള്ള ഒരു സൗഹൃദം തന്നെയുണ്ട്. പരസ്പരം ട്രോളിയും കളിയാക്കിയുമൊക്കെ ഇരുവരും പലപ്പോഴും ആരാധകരെയും ചിരിപ്പിക്കാറുണ്ട്. ഇരുവരുടെയും രസകരമായൊരു വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് നടി ഗ്രേസ് ആന്റണി.
ഭക്ഷണം കഴിക്കാനിരിക്കുന്ന നിവിനെയും അജുവിനെയും വീഡിയോയിൽ കാണാം. നിവിൻ കഴിക്കുന്നത് നോക്കിയിരിക്കുകയാണ് അജു. അജു തന്റെ പാത്രത്തിലേക്കു നോക്കിയിരിക്കുകയാണെന്ന് കണ്ട് അജുവിനെ തമാശരൂപേണ ശാസിക്കുകയാണ് നിവിൻ.
ഇനി ഇതു നോക്കിയിരുന്ന് കൊതിയിട്ട് എന്റെ വയറു കേടാക്കിയിട്ടേ അടങ്ങുള്ളോ. ഒരു മൊന്ത ചോറുണ്ട് അതെടുത്തു തിന്നൂടെ?” എന്നാണ് അജുവിനോട് നിവിൻ ചോദിക്കുന്നത്.
“ഒരുകാലത്തും നന്നാവില്ലന്നുള്ള തീരുമാനം ആണ് രണ്ടും,” എന്ന രസകരമായ ക്യാപ്ഷനോടെയാണ് ഗ്രേസ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘സാറ്റര്‍ഡെ നൈറ്റി’ന്റെ പ്രമോഷൻ തിരക്കിലാണ് നിവിനും അജുവും ഗ്രേസ് ആന്റണിയുമൊക്കെ. നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സെപ്തംബര്‍ 30 നാണ് തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി വിവിധ കോളേജുകളിലും സ്‌കൂളുകളിലും സന്ദർശനം നടത്തുകയാണ് നിവിനും സംഘവും.
നവീന്‍ ഭാസ്‌കര്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ സിജു വില്‍സന്‍, സൈജു കുറുപ്പ്, മാളവിക ശ്രീനാഥ്, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.