കഴിഞ്ഞ ദിവസം കാക്കനാട് ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് നടി ഗായത്രി സുരേഷിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഗായത്രിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ കാക്കനാട് വച്ച് മറ്റൊരു വണ്ടിയുമായി ഇടിച്ചതിനെ തുടർന്ന് ഗായത്രിയുടെ വാഹനം നാട്ടുകാർ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അപകടം ഉണ്ടാക്കിയിട്ട് വാഹനം നിർത്താതെ പോയതാണ് ആൾക്കൂട്ടത്തെ ചൊടിപ്പിച്ചത്.
ഇപ്പോഴിതാ, ആ വീഡിയോയ്ക്ക് പിന്നാലെ എന്താണ് സംഭവിച്ചതെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഗായത്രി.
“ഞാനും സുഹൃത്തും കൂടി രാത്രി ഡ്രൈവ് ചെയ്തു പോവുകയായിരുന്നു. മുന്നിലുള്ള കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ എതിർവശത്തു നിന്നു വന്ന വണ്ടിയുമായി കൂട്ടിയിടിച്ചു. രണ്ടു വണ്ടികളുടെയും സൈഡ് മിറർ പോയി. ഞങ്ങൾക്ക് പറ്റിയ തെറ്റ്, വണ്ടി ഇടിച്ചിട്ട് ഞങ്ങൾ നിർത്താതെ ഓടിച്ചുപോയി എന്നതാണ്. പേടിച്ചിട്ടാണ് നിർത്താതെ പോയത്, ഞാനൊരു നടിയായതു കൊണ്ട് എങ്ങനെയാണ് ആളുകൾ അതിനെ ഡീൽ ചെയ്യുക എന്നറിയില്ലായിരുന്നു. ടെൻഷൻ ആയതുകൊണ്ടാണ് നിർത്താതെ പോയത്. അവർ പക്ഷേ ഞങ്ങളുടെ പിന്നാലെ വന്ന് ചെയ്സ് ചെയ്തു പിടിച്ചു. ഞങ്ങളെ കാറിന്റെ പുറത്തിറങ്ങി. വൈറലായ ആ വീഡിയോയിൽ നിങ്ങൾ കണ്ട വിഷ്വലുകൾ അതാണ്. എല്ലാം പറഞ്ഞ് സംസാരിച്ച് സെറ്റായി. ആർക്കും പരിക്കൊന്നുമില്ല. എല്ലാവരും സേഫാണ്,” ഗായത്രി പറയുന്നു.