scorecardresearch

അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ മകള്‍ നായികയാകുന്നു? ഗൗതമിയുടെ വെളിപ്പെടുത്തല്‍

അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ വര്‍മ്മയില്‍ വിക്രത്തിന്റെ മകന്‍ ധ്രുവ് ആണ് നായകന്‍.

Gautami, Subbulakshmi

വിജയ് ദേവരകൊണ്ടെ നായകനായ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ തന്റെ മകള്‍ സുബ്ബലക്ഷ്മി നായികയാകുന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി ഗൗതമി. ഈ വാര്‍ത്തകളില്‍ സത്യമില്ലെന്നും മകളുടെ സിനിമാ അരങ്ങേറ്റം ഇപ്പോള്‍ ഇല്ലെന്നും ഗൗതമി പ്രതികരിച്ചു.

സുബ്ബലക്ഷ്മി നായികയായി അരങ്ങേറ്റം നടത്തുന്നു എന്നത് തെറ്റായ വാര്‍ത്തയാണെന്നും അവള്‍ ഇപ്പോള്‍ പഠനത്തിലാണ് ശ്രദ്ധിക്കുന്നതെന്നും ഗൗതമി തന്റെ ട്വിറ്ററില്‍ കുറിച്ചു. അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ വര്‍മ്മയില്‍ വിക്രത്തിന്റെ മകന്‍ ധ്രുവ് ആണ് നായകന്‍.

കഴിഞ്ഞ നവംബറിലാണ് ചിത്രം പ്രഖ്യാപിച്ചത്. ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്കു പതിപ്പിലെ നായികയായിരുന്ന ശാലിനി പാണ്ഡെ തന്നെ ആയിരിക്കും അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അര്‍ജ്ജുന്‍ റെഡ്ഡി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress gautamis daughter subbulakshmi to debut in varma

Best of Express