മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഗൗതമി. ഹിസ് ഹൈനസ്സ് അബ്ദുള്ള, ധ്രുവം, സുകൃതം, അയലത്തെ അദ്ദേഹം എന്നു തുടങ്ങി നിരവധി മലയാളചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന ഗൗതമി വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. ഒമ്പതു വർഷങ്ങൾക്കു ശേഷം ‘പാപനാശം’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗതമി അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. തമിഴിലും തെലുങ്കിലുമായി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചുവരികയാണ് ഗൗതമി ഇപ്പോൾ.
മകൾ സുബുലക്ഷ്മിയ്ക്ക് ഒപ്പമുള്ള ഗൗതമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
1998 ജൂൺ 7നായിരുന്നു സന്ദീപ് ഭാട്ടിയയെ ഗൗതമി വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ പിറന്ന മകളാണ് സുബുലക്ഷ്മി. പിന്നീട് സന്ദീപും ഗൗതമിയും പിരിഞ്ഞു. 2005ൽ ഗൗതമി കമലഹാസനോടൊപ്പം ലിവ്-ഇൻ റിലേഷൻഷിപ് ആരംഭിച്ചു. എന്നാൽ 2016ൽ ഇരുവരും പിരിഞ്ഞു.
‘ദയമായുധു’ എന്ന തെലുഗു ചിത്രത്തിലൂടെയാണ് ഗൗതമി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. തൊണ്ണൂറുകളിൽ തമിഴിലെ മികച്ച നായിക നടിമാരിൽ ഒരാളായി ഗൗതമി തിളങ്ങി. തേവർ മകൻ, ഇരുവർ തുടങ്ങിയ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയവയാണ്. മലയാളത്തിലും ഒരുപിടി വിജയചിത്രങ്ങളുടെ ഭാഗമാവാൻ ഗൗതമിയ്ക്ക് സാധിച്ചു. മോഹൻലാലിനൊപ്പം ‘ഹിസ് ഹൈനസ്സ് അബ്ദുള്ള’, മമ്മൂട്ടിയുടെ നായികയായി ‘ധ്രുവം’, സുരേഷ് ഗോപിയുടെ നായികയായി ‘ചുക്കാൻ’, ജയറാമിന്റെ നായികയായി ‘അയലത്തെ അദ്ദേഹം’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഗൗതമി ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചത്.