/indian-express-malayalam/media/media_files/2025/12/19/gautami-2025-12-19-12-32-06.jpg)
ഗൗതമി
നടി, സാമൂഹിക പ്രവർത്തക, രാഷ്ട്രീയ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയാണ് ഗൗതമി. ഇപ്പോൾ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എഐഎഡിഎംകെ) ഡെപ്യൂട്ടി പ്രൊപ്പഗാണ്ട സെക്രട്ടറി കൂടിയാണവർ.
അടുത്തിടെ തിരുവണ്ണാമലൈയിലെ കർഷകർക്കൊപ്പം ചെലവഴിച്ച ദിവസത്തിന്റെ ഓർമകളും ചിത്രങ്ങളും പങ്കിടുകയാണ് ഗൗതമി.
Also Read: ഇത് പറയപ്പെടേണ്ട കഥ: ഫാർമയെ കുറിച്ച് നരേൻ
1987 മുതൽ 1998 വരെയുള്ള കാലഘട്ടത്തിൽ ദക്ഷിണേന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ഗൗതമി. ഒട്ടനവധി ഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടും, വ്യക്തിജീവിതത്തിലെ വെല്ലുവിളികൾ കാരണം അവരുടെ കരിയറിൽ വലിയ തിരിച്ചടികൾ നേരിട്ടു. സ്റ്റേജ്-3 ക്യാൻസറിനോടും പോരാടി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു ഗൗതമി.
തന്റെ 16-ാം വയസ്സിൽ 'ദയാമയുടു' (1987) എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഗൗതമി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 'ഗാന്ധിനഗർ രണ്ടാവ വീഥി' എന്ന ചിത്രത്തിലൂടെ നായികയായി മാറി. രജനികാന്ത് നായകനായ 'ഗുരു ശിഷ്യൻ' ആയിരുന്നു അവരുടെ ആദ്യ തമിഴ് ചിത്രം. തുടർന്ന് തെലുങ്ക്, കന്നഡ സിനിമകളിൽ അവർ സജീവമായി. എട്ടു വർഷത്തിനുള്ളിൽ 120-ഓളം സിനിമകളിൽ അവർ അഭിനയിച്ചു.
Also Read: Pharma Review: മരുന്ന് മാഫിയയുടെ മുഖംമൂടി അഴിക്കുമ്പോൾ, ഇതൊരു വെബ് സീരീസ് വിപ്ലവം; 'ഫാർമ' റിവ്യൂ
തമിഴ്, തെലുങ്ക് സിനിമകൾക്ക് പുറമെ മലയാളം, ഹിന്ദി, കന്നഡ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ടെലിവിഷൻ നടി, അവതാരക, കോസ്റ്റ്യൂം ഡിസൈനർ എന്നീ നിലകളിലും 'ലൈഫ് എഗെയ്ൻ ഫൗണ്ടേഷന്റെ' സ്ഥാപകയായും ഗൗതമി അറിയപ്പെടുന്നു.
ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി ഗൗതമി ആരംഭിച്ച സംഘടനയാണ് 'ലൈഫ് എഗെയ്ൻ ഫൗണ്ടേഷൻ'. ക്യാൻസർ രോഗികൾക്കായി 360-ലധികം മോട്ടിവേഷണൽ ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളും ഭക്ഷണ വിതരണവും ഈ സംഘടന നടത്തിയിട്ടുണ്ട്. യോഗ, ആൾട്ടർനേറ്റീവ് തെറാപ്പി പ്രോഗ്രാമുകൾ എന്നിവയും സംഘടന സംഘടിപ്പിക്കുന്നു.
Also Read: സമ്മർ ഇൻ ബത്‌ലഹേമിലെ 'അയ്ന്തു കസിൻസ്' വീണ്ടും ഒത്തുചേർന്നാൽ; വൈറലായി ചിത്രം
ക്യാൻസർ സ്ക്രീനിംഗിനും പൊതുവായ ആരോഗ്യ പരിശോധനകൾക്കുമായി കൃത്യമായ ഇടവേളകളിൽ ഹെൽത്ത് ക്യാമ്പുകൾ നടത്തുന്നു. രണ്ട് മൊബൈൽ ഹോസ്പിറ്റലുകൾ ഈ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള സഹായം നൽകുന്നതിനൊപ്പം, സപ്ലിമെന്ററി എഡ്യൂക്കേഷൻ സെന്ററുകളും വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകളും ഈ സംഘടന നടത്തുന്നു.
മുൻപ്, ബിജെപി പ്രവർത്തകയായിരുന്ന ഗൗതമി, 2024 ഫെബ്രുവരി 14നാണ് എടപ്പാടി കെ. പളനിസ്വാമിയുടെ സാന്നിധ്യത്തിൽ എഐഎഡിഎംകെയിൽ ചേർന്നത്. 2024 ഒക്ടോബർ 21ന് പാർട്ടിയുടെ ഡെപ്യൂട്ടി പ്രൊപ്പഗണ്ട സെക്രട്ടറിയായി നിയമിക്കപ്പെട്ടു.
Also Read: ബച്ചൻ അത് ചെയ്യുമെന്ന് രേഖ കരുതി, പക്ഷേ സംഭവിച്ചത് മറ്റൊന്ന്! വെളിപ്പെടുത്തലുമായി രേഖയുടെ സുഹൃത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us