scorecardresearch
Latest News

സിനിമകൾ എനിക്ക് മിസ്സ് ചെയ്യുന്നുണ്ട്: ഗൗതമി

നല്ലതും സത്യസന്ധവുമായ ഒരു സിനിമ വന്നാൽ ഞാൻ ‘ഇല്ല’ എന്ന് പറയില്ല

സിനിമകൾ എനിക്ക് മിസ്സ് ചെയ്യുന്നുണ്ട്: ഗൗതമി

സിനിമകൾ തനിക്ക് മിസ്സ് ചെയ്യുന്നുണ്ടെന്ന് നടി ഗൗതമി. ടെലിവിഷൻ ഷോകളിൽ സജീവമാകുമ്പോഴും നല്ല കഥാപാത്രങ്ങളും സിനിമകളും തനിക്ക് മിസ്സ് ചെയ്യുന്നുവെന്ന് വെളിപ്പെടുത്തുകയായിരുന്നു അവർ. ഇന്ത്യൻ എക്സ്‌പ്രസ്സിനു നൽകിയ അഭിമുഖത്തിലാണ് ഗൗതമി മനസ്സു തുറന്നത്.

“സിനിമകൾ എനിക്ക് മിസ്സ് ചെയ്യുന്നുണ്ട്, എന്നാൽ പേരിനു വേണ്ടിമാത്രം സിനിമകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു ടെലിവിഷൻ അവതാരക എന്ന രീതിയിൽ ആളുകളുമായി സംസാരിക്കുന്നതിൽ ഞാൻ സന്തുഷ്ടയാണ്. ജീവിതത്തിന്റെ ഈ ഘട്ടവുമായി ഞാൻ പ്രണയത്തിലാണ്. അതേസമയം, ഞാൻ ഒരിക്കലും സിനിമാലോകത്തു നിന്നും അകലെയായിരുന്നില്ല. കോസ്റ്റ്യൂം ഡിസൈനിംഗ്, എഴുത്ത് തുടങ്ങിയവയെല്ലാമായി ഞാനിവിടെ തന്നെയുണ്ടായിരുന്നു. നല്ലതും സത്യസന്ധവുമായ ഒരു സിനിമ വന്നാൽ ഞാൻ ‘ഇല്ല’ എന്ന് പറയില്ല. മാറ്റമുണ്ടാക്കാൻ കഴിവുള്ള സിനിമകളുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. മകളെ വിട്ട് ജോലിയ്ക്കു പോവേണ്ടി വന്നാൽ അത് ഏതെങ്കിലും രീതിയിൽ പ്രത്യേകതകളുള്ള ഒന്നായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ഒരുവിധം എല്ലാതരം കഥാപാത്രങ്ങളെയും ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. എന്റെ പ്രായത്തിലുള്ള അഭിനേതാക്കൾക്ക് കൂടുതൽ ശക്തമായ കഥാപാത്രങ്ങളെ ലഭിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു,” ഗൗതമി പറഞ്ഞു.

പാപനാശനത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയ ഗൗതമി ഇപ്പോൾ ടെലിവിഷൻ അവതാരകയായി മിനി സ്ക്രീനിലും സജീവമായിരിക്കുകയാണ്.

“തിരിഞ്ഞുനോക്കുമ്പോൾ, എനിക്ക് പശ്ചാത്താപം തോന്നുന്നില്ല, അതാണ് ഏറ്റവും പ്രധാനം. തിരക്കഥകൾ കേൾക്കാൻ ഞാൻ സന്നദ്ധയാണ്. ഒരു റോളിൽ എന്നെ എന്താണ് ആകർഷിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും എന്റെ സിനിമകളുടെ തിരഞ്ഞെടുപ്പ്. സമീപകാലത്ത് ഞാൻ ചെയ്തതിൽ ഏതു വേഷമാണ് കൂടുതൽ ഇഷ്ടപ്പെട്ടതെന്ന് പറയാൻ പ്രയാസമാണ്, എന്നാൽ ഇപ്പോൾ ‘വ്യത്യസ്തമായ’ സിനിമകൾ നിർമ്മിക്കപ്പെടുന്നുണ്ട്. എനിക്കെന്താണ് ചെയ്യാനുള്ളതെന്ന് അറിയുന്നത് വളരെ സന്തോഷകരമാണ്, ”അവർ കൂട്ടിച്ചേർക്കുന്നു.

Read more: കമൽഹാസനുമായി വേർപിരിഞ്ഞത് ജീവിതത്തിൽ ഏറ്റവും വേദനയോടെ എടുത്ത തീരുമാനം: ഗൗതമി

ധാരാളും ജോലികളും ഉത്തരവാദിത്വങ്ങളുമുള്ളതിനാൽ അഭിനയിക്കാനുള്ള അവസരങ്ങൾ സൗകര്യം നോക്കിയാണ് സ്വീകരിക്കുന്നതെന്ന് ഗൗതമി പറയുന്നു. ” ടെലിവിഷൻ ഷോയുടെ ഷൂട്ടിംഗ്, പലചരക്കു ഷോപ്പിംഗ്, വളർത്തുമൃഗങ്ങളെ പരിചരിക്കൽ, വായന. ഒപ്പം ലൈഫ് എഗെയിൻ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമൊക്കെയായി ഒരുപാട് ജോലികളും ഉത്തരവാദിത്വങ്ങളുമുണ്ട്. ക്യാൻസർ അതിജീവകർക്ക് കഴിയാവുന്ന രീതിയിലെല്ലാം സഹായമെത്തിക്കാനുള്ള ശ്രമങ്ങളാണ് ‘ലൈഫ് എഗെയിൻ ഫൗണ്ടേഷൻ നടത്തുന്നത്. അതിനിടയിൽ സിനിമയിൽ നിന്നും അവസരങ്ങൾ വരുന്നുണ്ടെങ്കിലും ഒന്നും എന്നെ ആകർഷിക്കുന്നില്ല.”

Read more: I miss being in films: Gautami

വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) ഒരു മികച്ച സംരംഭമാണെന്നും അത്തരമൊരു സംഘടന തമിഴകത്ത് ഉണ്ടാവേണ്ട സമയമായിരിക്കുന്നുവെന്നും ഗൗതമി കൂട്ടിച്ചേർത്തു.

” ഡബ്ല്യുസിസി ഒരു മികച്ച സംരംഭമാണ്. അത്തരമൊരു സംഘടന തമിഴകത്തും ഉണ്ടാവേണ്ട സമയമായിരിക്കുന്നു. എല്ലായിടത്തും നല്ലതും ചീത്തയുമായ കാര്യങ്ങളുണ്ട്. പക്ഷേ സത്യസന്ധമായി പറഞ്ഞാൽ, എന്റെ കരിയറിൽ എനിക്ക് അത്തരം അസുഖകരമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. ഒന്നാമത്, സിനിമകൾ ചെയ്യണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നില്ല. ആരോടും ചാൻസ് ചോദിക്കുകയും ചെയ്തിട്ടില്ല. മൂന്നാമത്, മികച്ച സംവിധായകർക്കൊപ്പവും നടന്മാർക്കൊപ്പവുമാണ് ഞാൻ പ്രവർത്തിച്ചത്,” ഗൗതമി കൂട്ടിച്ചേർക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress gautami interview