‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഫറ ഷിബ്ല. ചിത്രത്തിനുവേണ്ടി 23 കിലോയോളം ശരീര ഭാരം വർധിപ്പിച്ച് ഷിബ്ല വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഷിബ്ലയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മഞ്ഞ സ്വിം സ്യൂട്ട് ധരിച്ചാണ് ഷിബ്ല ചിത്രങ്ങളിലുള്ളത്.
”എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനുമുള്ളതല്ല. നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല, എന്റെ ശരീരം എന്റേതാണ്. അനുഭവങ്ങളുടെ ഒരു ശേഖരം. എനിക്ക് മാത്രം മനസിലാവുന്ന യുദ്ധങ്ങൾ ചെയ്തൊരു ആയുധം. പ്രണയത്തിന്റെ, വേദനകളുടെ, പോരാട്ടങ്ങളുടെ, വിജയങ്ങളുടെ, ദുരൂഹതകളുടെ ഒരു ലൈബ്രറി, നിങ്ങളുടെ കണ്ണുകൾക്ക് നിർവചിക്കാനാവില്ല. സ്വയം സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവം, നിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ തിരഞ്ഞെടുപ്പാണ്,” ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു.
കക്ഷി അമ്മിണിപിള്ളയിലെ ഫറ അവതരിപ്പിച്ച കാന്തി ശിവദാസൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കക്ഷി അമ്മിണിപിള്ളക്കു ശേഷം സേഫ് എന്ന സിനിമയിലും ഷിബ്ല അഭിനയിച്ചു.
Read More: സെൽഫ് സ്റ്റൈലിങ് ചിത്രങ്ങളുമായി അനുശ്രീ