Latest News

മേക്കോവർ ചിത്രങ്ങളുമായി കക്ഷി അമ്മിണിപ്പിള്ളയിലെ നായിക; എന്തൊരു മാറ്റമെന്ന് ആരാധകർ

സിനിമയിലെ കഥാപാത്രത്തിനുവേണ്ടി ഷിബ്‌ല ശരീര ഭാരം കൂട്ടിയത് വാർത്തയായിരുന്നു

fara shibla, actress, ie malayalam

ആസിഫ് അലിയുടെ ‘കക്ഷി: അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഫറ ഷിബ്‌ല. സിനിമയിലെ കഥാപാത്രത്തിനുവേണ്ടി ഷിബ്‌ല 68 കിലോയിൽനിന്നും 85 കിലോയിലേക്ക് ശരീര ഭാരം കൂട്ടിയതും ഷൂട്ടിങ്ങെല്ലാം പൂർത്തിയാക്കിയശേഷം തിരിച്ച് 63 കിലോയിലേക്ക് ശരീര ഭാരം എത്തിച്ചതും വലിയ വാർത്തായിരുന്നു.

സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ തന്റെ മേക്കോവർ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഷിബ്‌ലയുടെ പുതിയ മിറർ സെൽഫിയാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. ഈ മിററുമായി ഞാൻ പ്രണയത്തിലാണെന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ചത്.

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്തൊരു മാറ്റമെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

യോഗയിലൂടെയും വർക്ക്ഔട്ടിലൂടെയുമാണ് താരം ശരീര ഭാരം കുറച്ചത്. കക്ഷി അമ്മിണിപിള്ളയ്ക്ക് ശേഷം സേഫ് എന്ന സിനിമയിലും ഷിബ്‍ല അഭിനയിച്ചു.

Read More: തുടക്കത്തിൽ ഇത് അൽപ്പം വേദനാജനകമായിരുന്നു; സാമന്തയുമായുള്ള വിവാഹമോചന വാർത്തകളെക്കുറിച്ച് നാഗ ചൈതന്യ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress fara shiblas makeover photos

Next Story
‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടി’ലെ ആ രംഗം ഒരിക്കലും മറക്കാനാവില്ല; നാദിയ മൊയ്തുവിനെ ചേർത്തു പിടിച്ച് ലെന പറയുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express