രജനീകാന്ത്, മമ്മൂട്ടി, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മണിരത്നം രചനയും സംവിധാനവും നിർവ്വഹിച്ച ദളപതി എന്നെന്നും സിനിമാപ്രേക്ഷകർ നെഞ്ചിലേറ്റുന്ന ഒരു ക്ലാസിക് ചിത്രമാണ്. ചിത്രത്തിലെ ‘യമുനയാട്രിലെ ഈറകാറ്റിലെ’ എന്ന ഗാനവും ആ ഗാനരംഗത്തിലെ ശോഭനയുമൊക്കെ സിനിമാപ്രേമികളെ സംബന്ധിച്ച് നൊസ്റ്റാൾജിയ ഉണർത്തുന്ന ഓർമകളാണ്. ഇപ്പോഴിതാ, ദളപതിയിലെ ശോഭനയെ വീണ്ടും ഓർമിപ്പിക്കുകയാണ് നടി എസ്തർ അനിൽ.
സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത എസ്തറിന്റെ പുതിയ ചിത്രങ്ങൾ ഒരു നിമിഷം പ്രേക്ഷകരെ ദളപതി ഓർമകളിലേക്ക് കൊണ്ടുപോവും. ദളപതി ഷൂട്ട് ചെയ്ത അതേ ലൊക്കേഷനിൽ വച്ചാണ് ഈ ഫോട്ടോഷൂട്ടും എസ്തർ നടത്തിയിരിക്കുന്നത്.
-
Photo: Esther Anil/Instagram
-
Photo: Esther Anil/Instagram
-
Photo: Esther Anil/Instagram
-
Photo: Esther Anil/Instagram
-
Photo: Esther Anil/Instagram
-
Photo: Esther Anil/Instagram
-
Photo: Esther Anil/Instagram
-
Photo: Esther Anil/Instagram
-
Photo: Esther Anil/Instagram
-
Photo: Esther Anil/Instagram
ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് എസ്തർ അനിൽ. ‘നല്ലവൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു എസ്തറിന്റെ അരങ്ങേറ്റം. മോഹൻലാലിന്റെ തന്നെ ഒരു നാൾ വരും എന്ന ചിത്രത്തിലൂടെയാണ് എസ്തർ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിൽ മോഹൻലാലിന്റെയും സമീറ റെഡ്ഡിയുടെയും മകളായിട്ടാണ് അഭിനയിച്ചത്. അതിനുശേഷം കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
പക്ഷേ 2014 ൽ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് എസ്തർ ഏവർക്കും സുപരിചിതയായത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടായിരുന്നു എസ്തർ അഭിനയിച്ചത്. വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ദൃശ്യം 1, ദൃശ്യം 2, ജാക്ക് ആൻഡ് ജിൽ തുടങ്ങിയ ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തർ നായികയായും അരങ്ങേറ്റം കുറിച്ചു.