/indian-express-malayalam/media/media_files/uploads/2023/02/divya-unni.jpg)
തൊണ്ണൂറുകളിലെ മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് ദിവ്യ ഉണ്ണി താമസം. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്.
ഇളയമകൾ ഐശ്വര്യയ്‌ക്കൊപ്പമുള്ള രസകരമായ വീഡിയോയാണ് ദിവ്യ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. മകൾ ചെയ്യുന്ന ആക്ഷൻസ് അതുപോലെ അനുകരിക്കുകയാണ് താരം. ദിവ്യയുടെ മൂത്തമകൾ മീനാക്ഷിയെയും വീഡിയോയിൽ കാണാം. 'പ്രായമാകാത്ത കുട്ടിയുടെ മനസ്സ്' എന്നാണ് വീഡിയോയ്ക്ക് ദിവ്യ നൽകിയ അടികുറിപ്പ്. കുസൃതി നിറഞ്ഞ വീഡിയോയ്ക്ക് ക്യൂട്ട് എന്നാണ് ആരാധകരുടെ കമന്റ്.
ദിവ്യയുടെ രണ്ടാം വിവാഹത്തിലുള്ള മകളാണ് ഐശ്വര്യ. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം. ഭർത്താവ് അരുണിനും ദിവ്യയ്ക്കും 2020ലാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. മകൾ ഐശ്വര്യയ്ക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ദിവ്യയുടെ ആദ്യ വിവാഹത്തിലുള്ള മക്കളായ മീനാക്ഷി, അർജുൻ എന്നിവരും ദിവ്യയ്ക്കും അരുണിനുമൊപ്പമാണ് താമസം.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.