ഹൂസ്റ്റൺ: പ്രശസ്ത സിനിമാതാരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിൽവച്ച് മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യാ ഉണ്ണിക്കു താലി ചാര്‍ത്തിയത്.

എൻജിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ്. അമേരിക്കന്‍ മലയാളിയുമായിട്ടുള്ള ദിവ്യാ ഉണ്ണിയുടെ ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷമാണ് അരുണ്‍കുമാറുമായുള്ള വിവാഹം. രണ്ടു മക്കളും ദിവ്യ ഉണ്ണിക്കൊപ്പമാണ്.

തിരുവന്തപുരത്തു നിന്നു മുംബൈക്കു താമസം മാറ്റിയ മണികണ്ഠന്‍ നായരുടെ മകനാണ് അരുണ്‍ കുമാര്‍. വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ