Latest News

നടി ദിവ്യ ഗോപിനാഥ് വിവാഹിതയായി

സംവിധായകൻ ജുബിത് നമ്രാടത്ത് ആണ് വരൻ

Divya Gopinath, Jubith Namradath, Divya Gopinath Jubith Namradath wedding, Divya Gopinath wedding pics, Jubith Namradath director, ജുബിത് നമ്രാടത്ത്, ദിവ്യ ഗോപിനാഥ്

നടി ദിവ്യ ഗോപിനാഥ് വിവാഹിതയായി. സംവിധായകൻ ജുബിത് നമ്രാടത്ത് ആണ് വരൻ. ആലങ്ങാട് സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ‘ആഭാസം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജുബിത്. ഈ ചിത്രത്തിൽ ദിവ്യയും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.

“ടെമോക്രസി ട്രാവൽസ് എന്ന ബസ് യാത്രയിൽ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി. ഒരുമിച്ച് പ്രവർത്തിച്ചും, സ്നേഹിച്ചും, തർക്കിച്ചും, വഴക്കിട്ടും, കൂടിയും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു,” വിവാഹവാർത്ത പങ്കുവച്ചുകൊണ്ട് ദിവ്യ കുറിച്ചതിങ്ങനെ.

തിയറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ് ദിവ്യ. അഞ്ച് വര്‍ഷത്തോളമായി നാടകങ്ങളിൽ സജീവമാണ് ഈ​ അഭിനേത്രി. ആഭാസം, വൈറസ്, കമ്മട്ടിപ്പാടം, അയാള്‍ ശശി, ഇരട്ടജീവിതം തുടങ്ങി ഒട്ടേറെ സിനിമകളിൽ ദിവ്യ വേഷമിട്ടിട്ടുണ്ട്. ഡോക്യുമെന്ററികളിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ജുബിത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress divya gopinath and director jubith namradath wedding

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com