മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദേവി അജിത്. മകൾ നന്നു എന്ന നന്ദന വിവാഹിതയായതിന്റെ സന്തോഷത്തിലാണ് ദേവി അജിത് ഇപ്പോൾ. ഇന്നലെയായിരുന്നു മകളുടെ വിവാഹം. തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥ് ആണ് നന്ദനയുടെ വരൻ.
ചെന്നൈയിൽ ബ്രാൻഡ് അനലിസ്റ്റാണ് നന്ദന. വരൻ സിദ്ധാർത്ഥിന് കോൺസ്ട്രക്ഷൻ ബിസിനസാണ്. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം.
കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ് നന്ദനയും സിദ്ധാർഥും. സ്കൂളിൽ ഇവർ ഒരുമിച്ചാണ് പഠിച്ചിരുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ പിന്നീട് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. രണ്ടു വീട്ടുകാരോടും ആലോചിച്ചാണ് വിവാഹം തീരുമാനിച്ചത്.
Also read: പതിവ് തെറ്റിയില്ല, പിറന്നാൾ ദിനത്തിൽ മുഖം കാണിച്ച് അല്ലി