നടി ചിത്ര അന്തരിച്ചു

സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ചെന്നൈ സാലിഗ്രാമത്തില്‍ നടക്കും.

ചെന്നൈ: പ്രശസ്ത ചലച്ചിത്ര താരം ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ചെന്നൈ സാലിഗ്രാമത്തില്‍ നടക്കും.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളുടെ ഭാഗമായി. രജപര്‍വൈ ആണ് ആദ്യമായി അഭിനയിച്ച സിനിമ. പ്രേം നസീറിനും മോഹന്‍ലാലിനും ഒപ്പം അഭിനയിച്ച് 1983 ല്‍ പുറത്തിറങ്ങിയ ആട്ടക്കലാശമാണ് ശ്രദ്ധ നേടിയ ആദ്യ ചിത്രം.

തൊണ്ണൂറുകളില്‍ വലിയ വിജയം നേടിയ സിനിമകളിലെല്ലാം ചിത്രയും ഭാഗമായിരുന്നു. ഒരു വടക്കന്‍ വീരഗാഥ, അമരം, നയം വ്യക്തമാക്കുന്നു, അദ്വൈതം, നാടോടി, ഏകലവ്യന്‍, ദേവാസുരം, കമ്മിഷണര്‍, ആറാം തമ്പുരാന്‍, ഉസ്താദ് തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രശസ്തമായ സിനിമകള്‍.

1975 ല്‍ റിലീസായ കമല്‍ഹാസന്‍ ചിത്രമായ അപൂര്‍വരാഗങ്ങളിലൂടെ ബാലതാരമായി തമിഴില്‍ അരങ്ങേറി. റസിയ, ഏക് നയി പഹേലി എന്നിവയാണ് അഭിനയിച്ച രണ്ട് ഹിന്ദി സിനിമകള്‍. കന്നഡയില്‍ മൂന്നും തെലുങ്കില്‍ ആറ് ചിത്രങ്ങളുടേയും ഭാഗമായി.

1965 ല്‍ മാധവന്‍, ദേവി ദമ്പതികളുടെ മകളായി കൊച്ചിയിലാണ് ജനനം. സിനിമയിലെ തിരക്കുകള്‍ മൂലം വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഭര്‍ത്താവ്: വിജയരാഘവന്‍, മകള്‍: മഹാലക്ഷ്മി.

Also Read: എന്റെ ശോഭന എന്ത് സുന്ദരിയെന്ന് സുഹാസിനി, സാരി കടം തന്നതിന് നന്ദി എന്ന് ശോഭന

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress chitra dies of heart attack

Next Story
ഈ പ്രായത്തിൽ അലംകൃതക്ക് അതാവശ്യമില്ല; മകളെ സോഷ്യൽ മീഡിയയിൽ നിന്നും അകറ്റുന്നതിനെ കുറിച്ച് സുപ്രിയprithviraj family, prithviraj family photos, prithviraj wife, prithviraj daughter
The moderation of comments is automated and not cleared manually by malayalam.indianexpress.com