പ്രമുഖ നടി ചാർമിളയുടെ സഹോദരി ഏയ്ഞ്ചലീന അന്തരിച്ചു. നടി തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെയാണ് വാർത്ത ആരാധകരെ അറിയിച്ചത്. “എന്റെ സഹോദരി ഏയ്ഞ്ചലീന അന്തരിച്ചു. അവരുടെ ആത്മാവിനു വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം” സഹോദരിയുടെ ചിത്രം പങ്കുവച്ച് കൊണ്ട് ചാർമിള കുറിച്ചു. അനവധി ആരാധകർ ചിത്രത്തിനു താഴെ ആദരാഞ്ജലി അറിയിച്ചിട്ടുണ്ട്. മരണകാരം ഇതുവരെ വ്യക്തമായിട്ടില്ല.
മകനൊപ്പം ചെന്നൈയിലാണ് ചാർമിള താമസിക്കുന്നത്. സിനിമയിൽ നിന്ന് ഇടവേളയെടുത്ത ചാർമിള വീണ്ടും അഭിനയലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
മെയിഡ് ഇൻ ട്രിവാൻഡ്രം, അലി അക്ബർ, മാതംഗി, ഐ ആം സോറി എന്നീ ചിത്രങ്ങളാണ് ചാർമിളയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.ടി വി സീരിയലുകളിലും ചാർമിള തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.