/indian-express-malayalam/media/media_files/2026/02/10/chaithania-prakash-2026-02-10-12-46-09.jpg)
ചൈതന്യ പ്രകാശ്
സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള നടി ചൈതന്യ പ്രകാശ് പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും ഷോർട്ട് വീഡിയോകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരം, ഇപ്പോൾ ജിമ്മിൽ നിന്നുള്ള തന്റെ പുതിയൊരു ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ്.
Also Read: എന്തുതന്നെ സംഭവിച്ചാലും, ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ
ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടയിൽ നൃത്തം ചെയ്യുന്ന ചൈതന്യയുടെ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 'ഫാന്റം' എന്ന ചിത്രത്തിലെ ഏറെ പ്രശസ്തമായ 'അഫ്ഗാൻ ജലേബി' എന്ന ഗാനത്തിനൊപ്പമാണ് താരം ചുവടുവയ്ക്കുന്നത്. ജിം വെയറിൽ അതീവ സുന്ദരിയായി എത്തിയ ചൈതന്യയുടെ ചടുലമായ നീക്കങ്ങളും മനോഹരമായ എക്സ്പ്രഷനുകളും വീഡിയോയെ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാക്കി കഴിഞ്ഞു. ഫിറ്റ്‌നസിനോടൊപ്പം തന്നെ തന്റെ നൃത്തത്തോടുള്ള അഭിനിവേശവും താരം ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു.
Also Read: സാജൻ ജോസഫ് ആലൂക്കയുടെ കാത്തിരിപ്പ് വെറുതെയായില്ല; കസ്തൂരിമാന് പുതിയ ക്ലൈമാക്സ്
ടിക് ടോക്കിലൂടെയും ഇൻസ്റ്റാഗ്രാം റീലുകളിലൂടെയുമാണ് ചൈതന്യ പ്രകാശ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഫ്ലവേഴ്സ് ടിവിയിലെ 'സ്റ്റാർ മാജിക്' എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും ചൈതന്യ പ്രിയങ്കരിയായി മാറി.
Also Read: കുങ്കുമപ്പൂവിൽ നിന്നും കിട്ടിയ പ്രതിഫലം: വെളിപ്പെടുത്തി ആശ ശരത്
സിനിമയിലേക്കുള്ള ചൈതന്യയുടെ ചുവടുവെപ്പും ഏറെ ശ്രദ്ധേയമായിരുന്നു. വാസുദേവ് സനൽ സംവിധാനം ചെയ്ത 'ഹയ' എന്ന ചിത്രത്തിലൂടെയായിരുന്നു ചൈതന്യയുടെ സിനിമ അരങ്ങേറ്റം. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് ചിത്രം 'ഗരുഡനി'ലും ചൈതന്യ പ്രാധാന്യമുള്ള ഒരു വേഷം കൈകാര്യം ചെയ്തു. അശ്വിൻ ജോസ് നായകനായെത്തിയ ഒരു റൊണാൾഡോ ചിത്രം എന്ന സിനിമയിൽ നായികയായി തിളങ്ങാനും ചൈതന്യയ്ക്ക് സാധിച്ചു.
Also Read: ദൈവമില്ലാത്ത വീടായിരുന്നു ഞങ്ങളുടേത്: ശ്രുതി ഹാസൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us