scorecardresearch
Latest News

ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍

അഭിനയത്തില്‍ മാത്രമല്ല, ബിസിനസിലും ഒരു കൈ നോക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് മലയാള നടികള്‍. പൂര്‍ണിമ ഇന്ദ്രജിത്, കാവ്യ മാധവന്‍, ജോമോള്‍ തുടങ്ങി ഒരു നീണ്ടിനിര തന്നെ ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ പലരുടെയും സംരംഭങ്ങള്‍ ഇതിനോടകം വന്‍ ഹിറ്റായിക്കഴിഞ്ഞു. ബിസിനസ്സിലൂടെ കേരളക്കര കീഴടക്കിയ ചില നടിമാരെക്കുറിച്ച്…. പ്രാണ ഈ പേര് കേള്‍ക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല. കേരളക്കരയിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി ഡിസൈനര്‍ ബൊട്ടീക്കാണിത്. ഇതിന്റെ സാരഥിയാകട്ടെ ചലച്ചിത്ര താരം പൂര്‍ണിമ ഇന്ദ്രജിത്തും. വിവാഹ ശേഷം അഭിനയ രംഗം വിട്ടെങ്കിലും പൂര്‍ണിമ […]

actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer

അഭിനയത്തില്‍ മാത്രമല്ല, ബിസിനസിലും ഒരു കൈ നോക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് മലയാള നടികള്‍. പൂര്‍ണിമ ഇന്ദ്രജിത്, കാവ്യ മാധവന്‍, ജോമോള്‍ തുടങ്ങി ഒരു നീണ്ടിനിര തന്നെ ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ പലരുടെയും സംരംഭങ്ങള്‍ ഇതിനോടകം വന്‍ ഹിറ്റായിക്കഴിഞ്ഞു. ബിസിനസ്സിലൂടെ കേരളക്കര കീഴടക്കിയ ചില നടിമാരെക്കുറിച്ച്….

പ്രാണ
actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
ഈ പേര് കേള്‍ക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല. കേരളക്കരയിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി ഡിസൈനര്‍ ബൊട്ടീക്കാണിത്. ഇതിന്റെ സാരഥിയാകട്ടെ ചലച്ചിത്ര താരം പൂര്‍ണിമ ഇന്ദ്രജിത്തും. വിവാഹ ശേഷം അഭിനയ രംഗം വിട്ടെങ്കിലും പൂര്‍ണിമ ബിസിനസ്സ് രംഗത്തെ മിന്നും താരമാണ്. ചലച്ചിത്രതാരങ്ങള്‍ പ്രധാന പരിപാടികളിലും റിയാലിറ്റി ഷോയിലും അണിയുന്ന വസ്ത്രങ്ങളുടെ പിന്നാമ്പുറം തേടിയിറങ്ങിയാല്‍ ചെന്നെത്തുന്നത് പ്രാണയിലാവും. പുതുമയും വ്യത്യസ്തയും ചേര്‍ന്ന വസ്ത്രശേഖരമാണ് പ്രാണയുടെ ഹൈലൈറ്റ്. ഈ വസ്ത്രങ്ങളെല്ലാം ഡിസൈന്‍ ചെയ്യുന്നതാകട്ടെ പൂര്‍ണിമയും.

ലക്ഷ്യ
actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്താണ് കാവ്യ മാധവന്‍ ചുവടുറപ്പിച്ചത്. ലക്ഷ്യ എന്നപേരിലുള്ള വെബ്‌സൈറ്റ് ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഡിസൈനര്‍ വസ്ത്രങ്ങളുടെ വന്‍ശേഖരം ലക്ഷ്യയിലുണ്ട്. സ്ഥാപനത്തിന്റെ ഉടമയും ലക്ഷ്യയുടെ പ്രധാന മോഡലും കാവ്യയാണ്.

ആകൃതി
actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
മറ്റുള്ളവരില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ലെനയുടെ ബിസിനസ് സംരംഭം. ആകൃതി എന്ന പേരിലുള്ള സ്ലിമ്മിങ് സെന്ററിനാണ് ലെന തുടക്കമിട്ടത്. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചുകൊണ്ട് തന്നെ വണ്ണം കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് ആകൃതി പറഞ്ഞു തരുന്നത്.

മേക്ക് ഇറ്റ് സ്‌പെഷ്യല്‍
jomol
വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച നടി ജോമോള്‍ 2015 ലാണു ബിസിനസ് രംഗത്തേക്ക് വരുന്നത്. പ്രിയപ്പെട്ടവരുടെ ജീവിതത്തിലെ നിമിഷങ്ങള്‍ സുന്ദരമാക്കാമെന്നു ജോമോളുടെ മേക്ക് ഇറ്റ് സ്‌പെഷല്‍ എന്ന ഓണ്‍ലൈന്‍ സംരംഭം ഉറപ്പു തരുന്നു. ഡൈന്‍ ഔട്ട്, സ്പാ, ഹൗസ് ബോട്ട് തുടങ്ങി നിരവധി സമ്മാനങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി മേക്ക് ഇറ്റ് സ്‌പെഷല്‍ ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റ് വഴി തിരഞ്ഞെടുക്കാം. ഇവയ്ക്കു പുറമേ സംഗീത-നൃത്ത ക്ലാസുകള്‍, ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് ക്ലാസുകള്‍, കുക്കിങ്-ബേക്കിങ് ക്ലാസുകള്‍, ആയയോധന കലകള്‍, യോഗ, സ്‌കൂബ ഡൈവിങ് തുടങ്ങി വ്യത്യസ്തമാര്‍ന്ന സമ്മാനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരവും വെബ്‌സൈറ്റ് ഒരുക്കിയിട്ടുണ്ട്.

മെഡാള്‍ ഡയഗ്‌നോസ്റ്റിക്‌സ് സെന്റര്‍
actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
ആരോഗ്യരംഗത്താണ് കനിഹ തന്റെ ബിസിനസ്സ് സംരംഭത്തിനു തുടക്കമിട്ടത്. ചെന്നൈയിലെ മെഡാള്‍ ഡയഗ്‌നോസ്റ്റിക്‌സ് സെന്ററിന്റെ ഫ്രാഞ്ചൈസി ഉടമയാണ് കനിഹ.

ടെംടേഷന്‍സ്
actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
ഭക്ഷ്യ മേഖലയാണു റീന ബഷീര്‍ തന്റെ ബിസിനസ്സിനായി തിരഞ്ഞടുത്തത്. കൊച്ചിയിലും ബെംഗളൂരുവിലായിട്ടുമാണ് റീനയുടെ പ്രവര്‍ത്തനം. സീക്രട്ട് റെസിപ്പീസെന്നാണു ബെംഗളൂരുവിലെ സ്ഥാപനത്തിന്റെ പേര്. കൊച്ചിയിലേത് ടെംടേഷന്‍സും. കേക്കുകളാണ് ഇവിടുത്തെ ഉല്‍പ്പന്നം. ആവശയ്ക്കാരുടെ ഇഷ്ടത്തിനനുസരിച്ചു വിവിധ രൂപത്തിലും വര്‍ണത്തിലുമുള്ള കേക്കുകള്‍ നിര്‍മിച്ചു നല്‍കും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress business poornima lena kavya madhavan kaniha jomol