ഞാൻ, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടി ജ്യോതി കൃഷ്ണ വിവാഹിതയായി. അരുൺ ആനന്ദ് രാജ് ആണ് വരൻ. നടി രാധികയുടെ സഹോദരനാണ് അരുൺ. സിനിമാ രംഗത്തുനിന്നും നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു.

സുരേഷ് ഗോപി, സംവിധായകരായ ജോഷി, ജീത്തു ജോസഫ്, നടിമാരായ ഭാവന, കൃഷ്ണപ്രഭ, മിയ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കാനെത്തി. ഭാവനയും മിയയും കൃഷ്ണപ്രഭയും ഒന്നിച്ചാണ് എത്തിയത്. വിവാഹത്തിൽ പങ്കെടുത്ത താരങ്ങളിൽ ഏറെ ശ്രദ്ധയാകർഷിച്ചതും ഭാവനായിരുന്നു.

തൃശൂര്‍ മായന്നൂര്‍ സ്വദേശിയായ ജ്യോതി കൃഷ്ണ ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ജ്യോതികൃഷ്ണ ദുബായ് എഫ്എമ്മില്‍ ജോലി ചെയ്തിരുന്ന കാലത്താണ് അരുണിനെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ