scorecardresearch
Latest News

പിങ്ക് സല്‍വാറില്‍ സുന്ദരിയായി ഭാവന; ചിത്രങ്ങള്‍

സോഷ്യൽ മീഡിയയില്‍ വളരെ ആക്ടീവായ ഭാവന ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്

പിങ്ക് സല്‍വാറില്‍ സുന്ദരിയായി ഭാവന; ചിത്രങ്ങള്‍

മലയാള സിനിമയിലേക്കുള്ള ഭാവനയുടെ മടങ്ങി വരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകര്‍. നീണ്ട ഇടവേളയ്ക്കുശേഷം നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.

സോഷ്യൽ മീഡിയയിലും വളരെ ആക്ടീവായ ഭാവന ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.പിങ്ക് ഡിസൈനര്‍ സല്‍വാര്‍ അണിഞ്ഞുളള ചിത്രങ്ങളാണ് ഭാവന ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫൊട്ടൊഗ്രാഫര്‍ പ്രണവ് രാജ് പകര്‍ത്തിയിരിക്കുന്ന ചിത്രങ്ങളില്‍ ഭാവന അതി സുന്ദരിയായിരിക്കുന്നു.

അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി ഭാവന മലയാളസിനിമയിലേക്കു തിരിച്ചെത്തുന്നത്. വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെങ്കിലും കന്നഡ സിനിമയിൽ താരം സജീവമായിരുന്നു. ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ ഭാവന അഭിനയിച്ചിരുന്നു.

ഷറഫുദ്ദീനാണ് ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ചിത്രത്തിലെ നായകന്‍. സംവിധായകൻ ആദിൽ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിക്കുന്നത്. സംഭാഷണം വിവേക് ഭരതൻ. ബോൺഹോമി എന്‍റർടൈൻമെന്‍സിന്‍റെ ബാനറിൽ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress bhavana share photos in pink salwar looks gorgeous

Best of Express