scorecardresearch

ഞാനെന്തു ചെയ്‌താലും ആക്ഷേപിക്കാനും വേദനിപ്പിക്കാനും ശ്രമിക്കുന്ന ചിലരുണ്ട്: ഭാവന

"എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം," സൈബർ ആക്രമണത്തോട് പ്രതികരിച്ച് ഭാവന

"എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം," സൈബർ ആക്രമണത്തോട് പ്രതികരിച്ച് ഭാവന

author-image
Entertainment Desk
New Update
Bhavana, Bhavana cyber attack, Bhavana latest news, Bhavana latest photos

ഗോൾഡൻ വീസ സ്വീകരിക്കാനെത്തിയ സമയത്ത് ഭാവന ധരിച്ച വസ്ത്രത്തിന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഭാവന രംഗത്ത്. വെള്ള ടോപ്പിനൊപ്പം ശരീരത്തിന്റെ നിറമുള്ള സ്ലിപ്പ് അണിഞ്ഞാണ് ഭാവന ചടങ്ങിനെത്തിയത്. ടോപ്പിനടിയിൽ വസ്ത്രമില്ലെന്ന കമന്റുകളോടെ പലരും ആക്ഷേപ കമന്റുകളുമായി രംഗത്തെത്തി.

Advertisment

"എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോളും, ഞാൻ എന്തു ചെയ്‌താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്കു സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല," ഭാവന കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ ആസ്ഥാനത്ത് എത്തിയ ഭാവന സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.

Advertisment

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഭാവന തിരിച്ചെത്തിയിരിക്കുകയാണ്. ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ മടങ്ങിവരവ്. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. അഞ്ച് വർഷത്തിനു ശേഷമാണ് ഭാവന മലയാളത്തിൽ അഭിനയിക്കുന്നത്. 2017ല്‍ റിലീസ് ചെയ്ത ആദം ജോൺ ആണ് ഭാവന അവസാനം അഭിനയിച്ച മലയാളചിത്രം.

Bhavana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: