Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

സൽവാറിൽ സന്തോഷവതിയായി ഭാവന, സൗന്ദര്യം കൂടിയെന്ന് ആരാധകർ

ചിത്രങ്ങളിൽ അതീവ സന്തോഷവതിയായ ഭാവനെയാണ് കാണാനാവുക. ഭാവനയുടെ ചിരി കണ്ട ആരാധകരും ഏറെ സന്തോഷത്തിലാണ്

bhavana, actress, ie malayalam

മലയാള സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഭാവനയോട് മലയാളികൾക്ക് പ്രത്യേകമൊരു ഇഷ്ടമുണ്ട്. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന പുതിയ ചിത്രങ്ങളുടെ കമന്റുകൾ വായിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഭാവനയെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് എപ്പോഴും ആരാധകർ കുറിക്കാറുണ്ട്. താരം പങ്കു വച്ച പുതിയ ചിത്രങ്ങൾക്കു താഴെയും ആരാധകർ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

സൽവാറിലുളള പുതിയ ചിത്രങ്ങളാണ് ഭാവന ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളിൽ അതീവ സന്തോഷവതിയായ ഭാവനെയാണ് കാണാനാവുക. ഭാവനയുടെ ചിരി കണ്ട ആരാധകരും ഏറെ സന്തോഷത്തിലാണ്. താരത്തിന്റെ സൗന്ദര്യത്തിന് ഒരു മങ്ങലുമേറ്റിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.

Read More: പാട്ടും പാടി അഹാനയുടെ ഡ്രൈവിങ്, ലോക്ക്ഡൗൺ സമയത്ത് എങ്ങോട്ടേക്കെന്ന് ആരാധകർ

ഭാവനയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കായ് കാത്തിരിക്കുന്ന ഒട്ടേറെ ആരാധകരുണ്ട്. ഫാഷൻ ട്രെൻഡിന് അുസരിച്ചുളള വസ്ത്രങ്ങളിലെ ഭാവനയുടെ തിരഞ്ഞെടുപ്പാണ് ആരാധകരെ ആകർഷിക്കുന്നത്. ലുക്കിലും വസ്ത്രത്തിലും എപ്പോഴും വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കാറുളള നടിയാണ് ഭാവന.

ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actress bhavana new salvar photos506240

Next Story
അച്ഛനും ഏട്ടനും; അമൂല്യമായ ചിത്രം, നന്ദി പറഞ്ഞ് പൃഥ്വിmohanlal, mani ratnam, sukumaran, prithviraj
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express