/indian-express-malayalam/media/media_files/uploads/2021/02/bhavana.jpg)
ഭാവനയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കായ് കാത്തിരിക്കുന്ന ഒട്ടേറെ ആരാധകരുണ്ട്. ഫാഷൻ ട്രെൻഡിന് അുസരിച്ചുളള വസ്ത്രങ്ങളിലെ ഭാവനയുടെ തിരഞ്ഞെടുപ്പാണ് ആരാധകരെ ആകർഷിക്കുന്നത്. ലുക്കിലും വസ്ത്രത്തിലും എപ്പോഴും വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കാറുളള നടിയാണ് ഭാവന..
താരത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം ചിത്രങ്ങളും ആരാധകരെ ഏറെ ആകർഷിക്കുന്നതാണ്. റെഡ് സൽവാറാണ് ഇത്തവണ നടി തിരഞ്ഞെടുത്തത്. വർക്കുകൾ നിറഞ്ഞ സൽവാറും സിംപിൾ മേക്കപ്പും കൂടിയായപ്പോൾ ഭാവന കുറച്ചുകൂടി സുന്ദരിയായി.
തന്റെ ജീവിതത്തിലെ സന്തോഷങ്ങളുടെ നിമിഷങ്ങളും നടി ആരാധകർക്കായി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം എപ്പോഴും ആക്ടീവാണ്.
അടുത്തിടെയായിരുന്നു ഭാവനയുടെ മൂന്നാം വിവാഹ വാർഷികം. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്. ഭാവനയുടെ നിരവധിയേറെ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിലൂടെ ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേർന്നിരുന്നു.
Read More:‘ഇനിയുമുണ്ടൊരു ജന്മമെങ്കിൽ’; വിവാഹ വാർഷിക ദിനത്തിൽ നവീനോട് ഭാവന
“ഞാൻ നിന്നെ തിരഞ്ഞെടുത്തു. ഓരോ തവണയും എപ്പോഴും മറ്റെന്തിനും മുകളിൽ ഞാൻ നിന്നെ തന്നെ തിരഞ്ഞെടുക്കും.. നിന്നെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു. സന്തോഷകരമായ വിവാഹ വാർഷികാശംസകൾ എന്റെ സ്നേഹമേ,” എന്നാണ് ഭാവന കുറിച്ചത്. നവീനെ ചേർത്തു പിടിച്ച് കവിളിൽ ചുംബിക്കുന്ന ചിത്രവും താരം പങ്കുവച്ചു.
നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us