മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. മറ്റു ഭാഷകളിലേക്ക് ചെക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. ഭാവനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രങ്ങളില്‍ അതീവ സുന്ദരിയായാണ് മലയാളത്തിന്റെ പ്രിയ നടിയെ കാണപ്പെടുന്നത്.

കൊച്ചിയിലെ പ്രമുഖ വസ്ത്ര വിപണിയായ ലേബൽ എം ഡിസൈനേ‌ഴ്‌സിനു വേണ്ടി ബ്രൈഡല്‍ ലുക്കിലാണ് ഭാവന എത്തുന്നത്. ‘2020ലെ ബ്രെെഡൽ ലുക്ക്’ എന്ന പേരിലാണ് ലേബൽ എം പുതിയ കളക്ഷന്‍സ് അവതരിപ്പിക്കുന്നത്. ലെഹങ്കയിലും സാരിയിലും അതീവ സുന്ദരിയായാണ് ഭാവന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.

Read Also: സ്നേഹത്തിന്റെ ഇന്ദ്രജാലക്കാരൻ; നവീനൊപ്പമുള്ള ചിത്രം പങ്കു വച്ച് ഭാവന

വിവാഹശേഷം ബാംഗ്ലൂരിന്റെ മരുമകളായ ഭാവന സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമ്മാതാവും ബിസിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.

അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നു നിൽക്കലാണ് പ്രണയം എന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന വരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബാംഗ്ലൂരിലാണ് താമസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook