നടി ഭാവന വിവാഹിതയായിട്ട് ഒരു വർഷം പൂർത്തിയാവുകയാണ് ഇന്ന്. ഇൻസ്റ്റഗ്രാമിലൂടെ പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകൾ നേരുകയാണ് താരം. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്. ഭാവനയുടെ നിരവധിയേറെ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിലൂടെ ഇരുവർക്കും വിവാഹാ വാർഷികാശംസകൾ നേർന്നുകൊണ്ട് രംഗത്തുണ്ട്.

നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

Read more: അതോടെയാണ് 5 വർഷത്തെ രഹസ്യപ്രണയം പരസ്യമായത്; ഭാവന

View this post on Instagram

A post shared by Bhavna Menon Naveen (@bhavanaofficial) on

മലയാളത്തിൽ ‘ആദം ജോൺ’ (2017) ആയിരുന്നു ഭാവന അവസാനം അഭിനയിച്ച ചിത്രം. തമിഴ് നാട്ടിലും കേരളത്തിലും ഒരു പോലെ സൂപ്പര്‍ ഹിറ്റായ ചിത്രം ’96’ന്റെ കന്നട പതിപ്പിൽ ജാനുവായി അഭിനയിക്കാൻ ഒരുങ്ങുകയാണ് ഭാവന ഇപ്പോൾ. ഗണേഷാണ് നായകൻ. ‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേരിലും വ്യത്യാസമുണ്ട്. 96ന് പകരം ’99’ എന്നാണ് പേര്. ’99’ സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്.

Read more: ’96’ കന്നഡയിലേക്കെത്തുമ്പോള്‍ തൃഷയുടെ വേഷം ഭാവനയ്ക്ക്

View this post on Instagram

#Bhavana #bhavanamenon

A post shared by Bhavna Menon Naveen (@bhavanaofficial) on

View this post on Instagram

#Bhavana #bhavanamenon #bhavananaveen

A post shared by Bhavna Menon Naveen (@bhavanaofficial) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook