സിനിമാതാരങ്ങൾക്ക് വാഹനങ്ങളോടുളള പ്രേമം സർവസാധാരണമാണ്. പല താരങ്ങളും കോടികൾ മുടക്കി ഇഷ്ട വാഹനം സ്വന്തമാക്കാൻ മടിക്കാറില്ല. ഇക്കൂട്ടത്തിൽ ചിലർ ഇഷ്ട നമ്പർ ലഭിക്കാനായും ലക്ഷങ്ങൾ ചെലവാക്കാറുണ്ട്. മലയാളികളുടെ പ്രിയ നായിക ഭാവനയും പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.

പുതിയ ബെൻസ് ആണ് ഭാവനയും നവീനും സ്വന്തമാക്കിയത്. താക്കോൽ പിടിച്ച് ഇരുവരും ഫൊട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഭാവനയുടെ നിരവധി ആരാധകർ താരത്തിന് ആശംസകളും നേർന്നിട്ടുണ്ട്.

 

View this post on Instagram

 

A post shared by Bhavana Menon (@bhavzholics)

അടുത്തിടെയായിരുന്നു ഭാവനയുടെ മൂന്നാം വിവാഹ വാർഷികം. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്. ഭാവനയുടെ നിരവധിയേറെ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിലൂടെ ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേർന്നിരുന്നു.

“ഞാൻ നിന്നെ തിരഞ്ഞെടുത്തു. ഓരോ തവണയും എപ്പോഴും മറ്റെന്തിനും മുകളിൽ ഞാൻ നിന്നെ തന്നെ തിരഞ്ഞെടുക്കും.. നിന്നെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു. സന്തോഷകരമായ വിവാഹ വാർഷികാശംസകൾ എന്റെ സ്നേഹമേ,” എന്നാണ് ഭാവന കുറിച്ചത്. നവീനെ ചേർത്തു പിടിച്ച് കവിളിൽ ചുംബിക്കുന്ന ചിത്രവും താരം പങ്കുവച്ചു.

Read More: മകന്റെ ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ; അപ്പന്റെ നോട്ടം അതുപോലെ കിട്ടിയിട്ടുണ്ടെന്ന് ആരാധകർ

നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഭാവന. മറ്റു ഭാഷാചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുണ്ടായിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭാവനയുടെ ഏറ്റവും പുതിയ കന്നഡ ചിത്രമാണ് ‘ഇൻസ്‌പെക്ടർ വിക്രം’. പ്രജ്വൽ ദേവരാജ് ആണ് ചിത്രത്തിലെ നായകൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook