നടി ഭാവനയുടെ വിവാഹ നിശ്‌ചയം കഴിഞ്ഞു. കന്നട നിർമാതാവും പ്രമുഖ ബിസിനസ്സുകാരനുമായ നവീനാണ് വരൻ. തൃശൂരിലെ ഭാവനയുടെ വസതിയിൽ വച്ചാണ് വിവാഹ നിശ്ചയം നടന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായി നടത്തിയ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത്. നടി മഞ്‌ജു വാര്യരും സംയുക്ത വർമയും ചടങ്ങിന് എത്തിയിരുന്നു. വിവാഹ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.
bhavana engagement
നവീനുമായി ഭാവനയുടെ വിവാഹം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും തീയതിയെക്കുറിച്ച് സൂചനകൾ നൽകിയിരുന്നില്ല. ഹണി ബീ-2 ആണ് ഭാവന നായികയായി ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രം. പൃഥ്വിരാജ് നായകനാകുന്ന ആദം എന്ന ചിത്രത്തിലും ഭാവനയാണ് നായികയായി എത്തുന്നത്. മലയാളത്തിൽ ഹിറ്റായ ചാർളി എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും ഭാവനയാണ് നായിക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ